Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2026 13:16 IST
Share News :
പാവറട്ടി:മരുതയൂർ സ്വദേശിയും കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന നരവംശ ശാസ്ത്രജ്ഞൻ ഡോ.എ.അയ്യപ്പൻ്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ സമാഹരിച്ച് കേരള കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ സ്റ്റഡീസ്(കെ.സി.എച്ച്.ആർ) പ്രകാശനം ചെയ്തു.റാഫി നീലങ്കാവിലും പ്രശാന്ത് മാധവനും ചേർന്നാണ് വർഷങ്ങളോളം പരിശ്രമിച്ച് ലേഖനങ്ങൾ സമാഹരിച്ചത്.ദക്ഷിണേന്ത്യയിലെ നരവംശശാസ്ത്രത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയിലെ മുൻനിര നരവംശശാസ്ത്രജ്ഞരിൽ ഒരാളാണ് ഡോ.എ.അയ്യപ്പൻ.പുസ്തകം പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർപേഴ്സൺ പ്രൊഫ.രാജൻ ഗുരുക്കൾക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.ഇൻസ്റ്റിറ്റ്യൂഷൻസ്,ഇൻഡിവീജ്യൽസ്,ആൻഡ് പ്രാക്ടീസസ്,ആന്ത്രപ്പോളജിക്കൽ എസ്സെയ് എന്നാണ് ഗ്രന്ഥത്തിന് പേര് നൽകിയിട്ടുള്ളത്.കെ.സി.എച്ച്.ആർ ചെയർപേഴ്സൺ പ്രൊഫ.കെ.എൻ.ഗണേഷ് അധ്യക്ഷത വഹിച്ചു.ഡയറക്ടർ പ്രൊഫ.ദിനേശൻ വടക്കിനിയിൽ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ പ്രൊഫ.കാർത്തികേയൻ നായർ,ചിത്രകാരി സജിത ആർ.ശങ്കർ,സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ ഡയറക്ടർ ഇൻചാർജ് എസ്.പാർവതി,കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫ.സീമ ജെറോം,കെ.സി.എച്ച്.ആർ പബ്ലിക്കേഷൻ അസിസ്റ്റൻ്റ് എസ്.എൻ.സന്ധ്യ എന്നിവർ പ്രസംഗിച്ചു.ഡോ.എ.അയ്യപ്പൻ എഴുതിയ മറ്റു ലേഖനങ്ങൾ കണ്ടെത്തി അടുത്ത വോള്യം പ്രസിദ്ധീകരിക്കുന്നതിന് തയ്യാറാക്കിയതായി റാഫിയും പ്രശാന്തും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.