Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2025 18:11 IST
Share News :
കുറ്റ്യാടി: മൊകേരി ഗവ. കോളേജ് അലുംമിനി അസോസിയേഷൻ (മാസ്) കോളേജിൽ ഒരുക്കിയ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ട സമർപ്പണം ബുധനാഴ്ച്ച നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ പദ്ധതി സ്പോൺസർ ചെയ്ത പ്രവാസി വ്യവസായിയും പൂർവവിദ്യർഥിയുമായ നാസർ നെല്ലോളി പദ്ധതി സമർപ്പിച്ചു. മൂന്നു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പദ്ധതിക്ക് ചെലവഴിച്ച സംഖ്യയുടെ ചെക്ക് നാസർ നെല്ലോളിയിൽ നിന്ന് കോളേജ് യൂണിയൻ ചെയർ പേഴ്സൺ ഷിയോണ പുരുഷോത്തമൻ ഏറ്റുവാങ്ങി. കുന്നുമ്മൽ. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വി കെ റീത്ത കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഒ ടി നഫീസ എന്നിവർ മുഖ്യാതിഥികളായിരുന്നു. കോളേജ് പ്രിൻസിപ്പൽ അഷ്റഫ് കൊയിലോത്താൻ കണ്ടിയിൽ മുഖ്യാതിഥിയെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.ടി.ഏ വൈസ് പ്രസിഡണ്ട് ചന്ദ്രൻ ചൂർക്കുഴി ഉപഹാരം സമർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ട് വി.കെ രഘു പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രതീഷ് എ, പൂർവ്വ വിദ്യാർത്ഥികളായ കെ.പി മോഹനൻ, യൂസുഫ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി അഡ്വ. മനോജ് അരൂർ സ്വാഗതവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഭിനന്ദ് നന്ദിയും അർപ്പിച്ചു. ശേഷം പ്രശസ്ത ഗായകൻ
ബാദുഷ ബിഎം അവതരിപ്പിച്ച ഗാനവിരുന്നും അരങ്ങേറി.
Follow us on :
More in Related News
Please select your location.