Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെട്രോൾ പമ്പിൽ തീ അണച്ച ബംഗാൾ സ്വദേശിയെ ആദരിച്ചു.

22 Jun 2024 19:46 IST

UNNICHEKKU .M

Share News :



മുക്കം : കഴിഞ്ഞദിവസം മുക്കം നോർത്ത് കാരശ്ശേരിയിലെ പെട്രോൾ പമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ സമയോചിത ഇടപെടലിലൂടെ തീയണച്ച് വൻ ദുരന്തമൊഴിവാക്കിയ വെസ്റ്റ്‌ബംഗാളിലെ ഹൌറ സ്വദേശി മുജാഹിദി(19)നെ മുക്കം ഫയർ സ്റ്റേഷൻ ഉപഹാരം നൽകി ആദരിച്ചു. മുക്കം ഫയർ സ്റ്റേഷന്റെ ഉപഹാരം സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ കൈമാറി. ചടങ്ങിൽ മുക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ അരുണ ടീച്ചർ പൊന്നാടയണിയിച്ചു. പമ്പ് ഉടമ എൻ. കെ. ലിനീഷ് കുഞ്ഞാലി 5000 രൂപ പാരിതോഷികവും സമ്മാനിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് കാരശ്ശേരി പെട്രോൾ പമ്പിൽ ആണ് ആദരവ് ചടങ്ങ് നടന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന വാഹനത്തിൽ നിന്ന് തീ പടർന്നത്. തൊട്ടടുത്തുണ്ടായിരുന്ന വാഹന ഡ്രൈവറും മറ്റൊരു തൊഴിലാളിയും ഭയചകിതരായി നോക്കി നിൽക്കെ മുജാഹിദ് ഫയർ എക്സ്റ്റിൻഗ്യുഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. യഥാസമയം ആത്മധൈര്യത്തോടെ തീ അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.മധു, സീനിയർ ഫയർ ഓഫീസർ പി. അബ്ദുൽ ഷുക്കൂർ, മുൻ ഫയർ ഓഫീസർ നടുത്തൊടികയിൽ വിജയൻ,റോട്ടറി ക്ലബ്‌ ഭാരവാഹികളായ ഡോ.തിലക്, അനിൽ കുമാർ, കാരശ്ശേരി ബാങ്ക് പ്രസിഡണ്ട് എൻ.കെ. അബ്ദുറഹിമാൻ, പി. എം. ബാബു, കെ. പി. അജീഷ്, സി.എഫ്. ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News