Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യ തിരുവാതിരക്കളി സമർപ്പണത്തോടെ നവരാത്രി ആഘോഷത്തിന് തുടക്കമായി

04 Oct 2024 19:07 IST

- MUKUNDAN

Share News :

ചാവക്കാട്:ഗ്ളോബൽ നായർ സർവ്വീസ് സൊസൈറ്റിയുടെ മഹിളാ വിഭാഗം ജനനിയുടെ ആഭിമുഖ്യത്തിൽ പാരമ്പര്യ തിരുവാതിരക്കളി സമർപ്പിച്ചുകൊണ്ട് ചരിത്രപ്രസിദ്ധമായ ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ആരംഭം കുറിച്ചു.ആയിരത്തിലധികം വേദികളിൽ തനതായ ശൈലിയിൽ തിരുവാതിരക്കളിക്ക് നേതൃത്വം നല്കിയിട്ടുള്ള പ്രശസ്ത തിരുവാതിരക്കളി ഗുരുനാഥ പ്രഭിത ജയദാസിൻ്റെ നേതൃത്വത്തിൽ ജിഎൻഎസ്എസ് മഹിളാ വിഭാഗം ജനനിയിലെ അംഗങ്ങളാണ് പാരമ്പര്യ രീതിയിൽ തിരുവാതിരക്കളി സമർപ്പിച്ചത്.ക്ഷേത്രം ചെയർമാനും,പ്രശസ്ത കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരിനിലവിളക്ക് കൊളുത്തി നവരാത്രി കലേത്സവം ഉദ്ഘാടനം ചെയ്തു.ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ,ഭാരവാഹികളായ കെ.ടി.ശിവരാമൻ നായർ,ശ്രീകുമാർ പി.നായർ,ശ്രീധരൻ മാമ്പുഴ,രാധാശിവരാമൻ നായർ,സരസ്വതി വിജയൻ,വിനോദ് പി.മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.മഹാനവമി വരെ നിത്യവും വിവിധ കലാപരിപാടികൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.


Follow us on :

More in Related News