Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2024 12:36 IST
Share News :
വടക്കാഞ്ചേരി.ഉത്രാളിക്കാവ് ക്ഷേത്രത്തിൽ തിരുവോണ നാളിൽ ഒരുക്കിയ ഭീമൻ പൂക്കളം ശ്രദ്ധേയമായി. ക്ഷേത്ര ഉപദേശകസമിതിയും, ബിജിഷ്, അനൂപ്, ശ്രീരാം, സഞ്ചയ്ദേവ് എന്നിവർ ഉൾപ്പെടുന്ന ഉത്രാളികാവ് യുവജന സമിതി, ഉത്രാളികാവ് മാതൃസമിതി, ക്ഷേത്രം ജീവനക്കാർ എന്നിവർ ചേർന്നു 6 മണിക്കൂർ പരിശ്രമ ഫലമായാണ് ഉത്രാളികാവ് നടപ്പുരയിൽ 24 അടി വ്യാസത്തിൽ മനോഹരമായ തിരുവോണ പൂക്കളം ഒരുക്കിയത്.
മഴ ഒഴിഞ്ഞു നിന്ന തെളിഞ്ഞ സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിനും, ഭീമൻ പൂക്കളം കാണാനും ചിത്രങ്ങൾ പകർത്താനും നിരവധി കുടുംബങ്ങളാണ് എത്തിയത്. ഉത്രാടദിനത്തിലും ക്ഷേത്രത്തിൽ പൂക്കളം ഒരുക്കിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.