Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ ജേതാക്കളെ അനുമോദിച്ചു.

31 Aug 2024 14:29 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ദേശീയ വടംവലി മത്സരത്തിൽ അമ്പലപ്പാറ കടമ്പൂര്‍ സ്ക്കൂളിൽ നിന്നും പങ്കെടുത്ത പ്ലസ്ടു വിദ്യാര്‍ത്ഥികളായ

ടി ഷാബിൻ,

കെ അഭിഷേക് എന്നിവരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പൊതു സഭാ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ്

ടി ശശികുമാർ അധ്യക്ഷനായി.

പത്തൊൻപത് വയസിന് താഴെയുള്ള വിഭാഗത്തിലാണ് ഷാബിൻ, അഭിഷേക് എന്നിവര്‍ കേരളത്തിനുവേണ്ടി മത്സരിച്ചത്. ആഗ്രയിൽ വച്ച് നടന്ന വടംവലി മത്സരത്തിൽ ഡൽഹിയെ തോൽപ്പിച്ചായിരുന്നു കേരളം വിജയം കൈവരിച്ചത്. അമ്പലപ്പാറ തൊഴുത്തിങ്കൽ ഉമ്മറിന്റെയും, ഷെറീനയുടെയും മകനാണ് ഷാബിൻ. ആലങ്ങാട് കാവിൽനട കൃഷ്ണന്റേയും, ദീപയുടെയും മകനാണ് അഭിഷേക്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സൺ ബിന്ദു. എം.എം ആശംസകൾ അര്‍പ്പിച്ചു. സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ

പി മുഹമ്മദ് കാസിം സ്വാഗതം പറഞ്ഞു.

വിവിധ വാര്‍ഡ് അംഗങ്ങൾ , കുടുംബശ്രീ ചെയര്‍ പേഴ്സൺ സുരഭി. പി.എസ്, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയ വര്‍ പങ്കെടുത്തു.

Follow us on :

More in Related News