Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിങ്കൽ ക്വാറി : അനുമതി പുന:പരിശോധിക്കണമെന്ന് നഗരസഭ കൗൺസിൽ.

07 Aug 2024 21:34 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങൻ മലയിലെ സ്വകാര്യ കരിങ്കൽ ക്വാറിക്കു നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുവാൻ നഗരസഭാ കൗൺസിൽ ഐകകണ്ഠേന തീരുമാനിച്ചു. അനുമതി നൽകിയ വിവിധ വകുപ്പുകൾ തീരുമാനം പുന:പരി

ശോധിക്കണമെന്നു കൗൺസിൽ

അഭ്യർത്ഥിച്ചു.

വയനാട് ദുരന്ത പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്ക കണക്കിലെടുത്താണ് തീരുമാനം . ഇന്ന് ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ നടന്ന കൊടുമ്പിരി കൊണ്ട വാദ പ്രതിവാദങ്ങൾക്കു ശേഷമാണ്

കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള ആവശ്യം പരിഗണിച്ച് തീരുമാനം ചെയർപേഴ്സൺ പ്രഖ്യാപിച്ചത്.

ബി ജെ പി അംഗം സജിത് അവതരിപ്പിച്ച പ്രമേയത്തിൽ ചില ഭേദഗതികൾ വരുത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്. കൗൺസിൽ യോഗം ചേർന്നയുടൻ അജണ്ട പരിഗണിക്കും മുമ്പ് ക്വാറി പ്രവർത്തിക്കുന്ന വരോട് മേഖലയിൽ നിന്നുള്ള കൗൺസിലർമാർ ചോദ്യങ്ങളുമായി എഴുന്നേറ്റു. ക്വാറിക്ക് അനുമതി നൽകിയത് ചുമതലപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ താനാണെന്ന് നഗരസഭ സെക്രട്ടറി പ്രദീപ് വ്യക്തമാക്കി.

അനുമതിക്കെതിരെ കൗൺസിൽ മുമ്പ് പ്രമേയം അംഗീകരിച്ചപ്പോൾ കൗൺസിൽ വികാരത്തിനൊപ്പം

തനിക്ക് കൂടെ നിൽക്കാൻ കഴിയില്ല എന്ന് അറിയിച്ചിരുന്നെന്നും സെക്രട്ടറി വിശദമാക്കി. വയനാട് ദുരന്ത പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തി വക്കാൻ ഉടമകളോട് നിർദേശിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. കൗൺസിലിന് ഇക്കാര്യത്തിൽ

അന്നും ഇന്നും ഒരേ നിലപാടാണെന്നും മാറ്റമുണ്ടായിട്ടില്ലെന്നും വൈസ് ചെയർമാൻ കെ രാജേഷ് അറിയിച്ചു.

ജിയോളജി വകുപ്പും ജില്ലാ ഭരണകൂടവും സംസ്ഥാന പരിസ്ഥിതി വകുപ്പുമാണ് പ്രവർത്തന അനുമതി കാര്യത്തിൽ

തീരുമാന

മെടുക്കുന്നതിൽ പ്രധാന പങ്കു നിർവഹിക്കുന്നതെന്നും സെക്രട്ടറി വിശദീകരിച്ചു. വരോട് ക്വാറി വിഷയത്തിൽ ദേശീയ പരിസ്ഥിതി വകുപ്പിൻ്റെ എൻ ഒ സി കൂടിയുണ്ടെന്നും സെക്രട്ടറി വൈസ്

ചെയർമാൻ്റെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.

ക്വാറി വേണ്ട എന്നതിൽ ഒരേ നിലപാടാണെങ്കിൽ പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നു 

ബി ജെ പി അംഗങ്ങൾ ആവശ്യപ്പെട്ടു.  

തുടർന്ന് സജിത് പ്രമേയം വായിച്ചു. വരോട് ക്വാറി , ഇട്ടിയാൻ മലയിൽ അനുമതിക്കായി അപേക്ഷ നൽകിയ ക്വാറി എന്നിവ പരാമർശിച്ചായിരുന്നു സജിത്തിൻ്റെ പ്രമേയ

ത്തിൻ്റെ ഉള്ളടക്കം .

തദ്ദേശ ഭരണ കൗൺസിലിന് സർക്കാരിൻ്റെ തീരുമാനത്തിനെതിരെപ്രമേയം അവതരിപ്പിക്കാൻ അവകാശമില്ലെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി.

സർക്കാരിനെതിരായ വാചകം ഒഴിവാക്കുന്നതാണ് ഉചിതമെന്നു സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഇതിനെ  

ബി ജെ പി അംഗങ്ങൾ ചോദ്യം ചെയ്തു. ചർച്ചയിൽ സംസാരിച്ച കോൺഗ്രസ് അംഗം ഗോപാലകൃഷ്ണൻ ചില സമരങ്ങൾ നാടകമാണെന്നും വരോട് മേഖലയിൽ നിന്നുള്ള അംഗങ്ങൾക്ക് വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ രാജി വക്കാൻ തയാറുണ്ടോ എന്നും

ചോദ്യമുന്നയിച്ചത് വീണ്ടും ബഹളത്തിനിടയാക്കി. വിഷയം ബോധപൂർവം വഴിതിരിച്ച് രാഷ്ട്രീയവത്ക്കരിച്ച് മുതലെടുപ്പിന് ചിലർ ശ്രമം നടത്തുകയാണെന്ന് സി പി ഐ എം അംഗങ്ങൾ അഭിപ്രായപ്പെട്ടു. ദേശീയ പരിസ്ഥിതി വകുപ്പ് ക്വാറിക്ക് അനുമതി നൽകിയതിൽ പ്രമേയം കൊണ്ടു വന്നവർക്ക് എന്താണ് പറയാനുള്ളതെന്ന്

ടി കെ രഞ്ജിത്ത് ചോദിച്ചു.

സി പി ഐ എം ലെ സബിത മണികണ്ഠനും ഗോപാലകൃഷ്ണനും തമ്മിലുള്ള വാഗ്വാദം വ്യക്തിപരമായ വാദ പ്രതി വാദങ്ങളിലേക്ക് വഴിമാറി. ഗോപാലകൃഷ്ണനെ പിന്തുണച്ച് യു ഡി എഫ് അംഗങ്ങൾ രംഗ

ത്തെത്തിയതോടെ വാഗ്വാദം ചൂടുപിടിച്ചു. ബഹളത്തിനിടെ   

വികാരഭരിതനായി പ്രമേയ അവതാരകൻ സജിത് നടുത്തളത്തിലിറങ്ങി. ഏറെ നേരത്തെ ബഹളത്തിന് ശേഷം ഐകകണ്ഠേന കൗൺസിൽ തീരുമാനം ചെയർ പേഴ്സൺ പ്രഖ്യാപിച്ചു.

Follow us on :

More in Related News