Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശിൽപ്പശാല നടത്തി

28 Dec 2024 19:14 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി:ജി എച്ച് എസ് എസ് പന്തലായനിയിൽ മാലിന്യ മുക്തം നവകേരളം ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.പ്രധാനാധ്യാപിക സി.പി.സഫിയ സ്വാഗതം പറഞ്ഞു. കൗൺസിലർ പ്രജിഷ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവകൊടി ഉദ്ഘാടനം ചെയ്തു .ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില മുഖ്യാതിഥിയായി. പ്രിൻസിപ്പൽ എ. പി.പ്രബീത് ,പി ടി എ പ്രസിഡന്റ് പി.കെ.ബിജു ,എസ് എസ് ജി ചെയർമാൻ രഘുനാഥ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആയ രതീഷ് കുമാർ,സുധാകരൻ എന്നിവർ സംസാരിച്ചു.നിറവ് വേങ്ങേരിയുടെ സാരഥി ബാബു പറമ്പത്ത് ക്ലാസ് നയിച്ചു.


അക്കാദമിക വർഷാരാഭം തന്നെ ക്ലാസുകളിൽ ഹരിതസഭകൾ ചേരുകയും സ്കൂൾ തലത്തിൽ അൽപത് കുട്ടികൾ അഗങ്ങളായ ഹരിത സേന രൂപീകരിക്കുകയും ചെയ്തു ,മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിനായി പ്രത്യേക ബിന്നുകൾ ക്യാപസിൽ പലയിടങ്ങളിലായി സ്ഥാപിച്ചു ,റസിഡൻസ് അസോസിയേഷനു ൾ പെടെയുള്ളവരുടെ പിൻതുണയോടെ മാലിന്യ മുക്ത ക്യാപസിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന തിൻ്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.ചടങ്ങിന് പ്രവിത ടീച്ചർ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News