Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓഫീസ് ഉദ്ഘാടനം ചെയ്തു

28 Jul 2024 15:48 IST

Preyesh kumar

Share News :

 ഉള്ളിയേരി: നാറാത്ത് സൗഹൃദം സ്വയം സഹായ സംഘം ഓഫീസ് ഉദ്ഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് മുഹമ്മദ് പുതുശ്ശേരി അധ്യക്ഷനായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. ബലരാമൻ മാസ്റ്റർ മുഖ്യാതിഥിയായി. പാലോറ ഹയർ സെക്കൻഡറി മുൻ പ്രിൻസിപ്പാൾ ടി. പി. ദിനേശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ, വിവിധ സംഘങ്ങളുടെ ഭാരവാഹികളായ ബാബുരാജ്,ചാലിൽ കരുണൻ, സതീഷ് കുമാർ ഈങ്ങയിൽ, വി.വി.സലീം , സുഭാഷ് ബാബു എന്നിവർ സംസാരിച്ചു.സംഘം സെക്രട്ടറി ലിജീഷ് നിർമ്മാല്യം സ്വാഗതവും ട്രഷറർ സുരേഷ് സോപാനം നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.


Follow us on :

Tags:

More in Related News