Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടുപന്നികളുടെ ശല്യം കുറ്റിക്കുളം, ചിറ്റാരി പിലാക്കൽ ഗ്രാമങ്ങൾ വലയുന്നു. കാട് വെട്ടിക്കൽ പദ്ധതിയുമായി രംഗത്തിറങ്ങി.

13 Oct 2024 12:59 IST

UNNICHEKKU .M

Share News :


മുക്കം: കാട്ട് പന്നികളുടെ ശല്യമൂലം ചാത്തമംഗലം പഞ്ചായത്തിലെ കുറ്റിക്കുളവും, ചിറ്റാരി പിലാക്കൽ ഗ്രാമങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു. കൃഷിയിറക്കാനോ, രാത്രി കാലങ്ങളിൽ വഴി നടക്കാനോ സാധിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പറമ്പുകളിൽ നിലവിലുള്ള വാഴ, പൂള, പച്ചക്കറികൾ തുടങ്ങിയ ഒട്ടേറെ കൃഷികളെ തിന്നും കുത്തിമറിച്ചും നശിപ്പിക്കുകയാണ്. മാവൂർ ഗ്വാളിയോറൻസ് ഭൂമിയി ലെ അടിക്കാടുകളിലാണ് പന്നിക്കൂട്ടങ്ങളുടെ അഭയ കേന്ദ്രങ്ങൾ. അതിരാവിലെ ബൈക്കുകളിൽ സഞ്ചരിക്കുമ്പോൾ പോലും കാട്ടുപന്നികൾ ഭീഷണിയായി റോ

ഡിലും വശങ്ങളിലും നിലയുറപ്പിച്ച കാഴ്ച്ചകൾ പലപ്പോഴും ഭീതിപെ പടുത്തുന്ന സാഹചര്യമുണ്ടാവാറുണ്ട്. ഇവിടെ നിന്നാണ് കാട്ടുപന്നി കൂട്ടങ്ങൾ കുറ്റിക്കുളം,ചിറ്റാരിപിലാക്കൽ,നായർകുഴി ഭാഗങ്ങളിലേക്ക് രാത്രികാലങ്ങളിൽ എത്തുന്നത്. നാടിനെ  രക്ഷിക്കാൻ പന്നിയെ അകറ്റൂ എന്ന സന്ദേശമുയർത്തി കൊണ്ട് വാപ്പ്ക്കോ(Wapco) എന്ന കമ്മിറ്റി ചാത്തമംഗലം പഞ്ചായത്ത്‌ വാർഡ് 12 കമ്മിറ്റി സ്ഥലം ഉടമകളെ സ്വന്തം പറമ്പിലെ കാടു വെട്ടിക്കുക എന്ന ലക്ഷ്യ ത്തോടെ ജനകീയ ശ്രമം ആരംഭിച്ചത്.. പന്നി ശല്യം മൂലം പൊറുതിമുട്ടുകയാണ് ഇവിടുത്തെ ജനങ്ങൾ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു..ഇതിൻ്റെ ഭാഗമായി കുറ്റികുളം പരിസരത്ത് കണയംകോട് ഭാഗം  കാടു വെട്ടൽ കഴിഞ്ഞ ദിവസം തുടങ്ങിയത്.

സി.കെ. ആലികുട്ടി, അബ്ദുൽ കരീം,ഡോ. സി.കെ. അഹ്‌മദ്‌,

എം. പി മരക്കാർ കുട്ടി, ഉണ്ണി, ദേവദാസ് , മോഹനൻ, സി.കെ. ശ്രീധരൻ, ദേവകി,.

തുടങ്ങിയവർ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരുക്കുന്നത്. വരും ദിവസങ്ങളിൽ പ്രവർത്തനം തുടരുകയായി. ഒരോ വീട്ടുകാരും തൻ്റെ വളപ്പുകളിലെ അടികാടുകൾ പൂർണ്ണമായും വെട്ടി തെളിയിക്കാൻ സഹകരിക്കണം എന്ന് കമ്മിറ്റി അഭ്യർത്ഥിച്ചിരിക്കയാണ്. ഈ പദ്ധതിയിൽ തൊഴിൽ ഉറപ്പു കാരുടെ സഹകരണവും പഞ്ചായത്ത്‌ അധികൃതർ നൽകണമെന്ന് ഗ്രാമവാസികൾ അഭ്യർത്ഥിച്ചിരിക്കയാണ്. ഇത് നടപ്പിലാക്കിയാൽ പന്നി കൂട്ടങ്ങൾ വളപ്പുകളിലേക്ക് അതിക്രമിച്ച് വരുന്നതിൽ അൽപ്പമെങ്കിലും ആശ്വാസമാകുമെന്നാണ് കണക്ക് കൂട്ടുന്നത്.

Follow us on :

More in Related News