Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോദി ഭരണത്തിൽ മതഭീകരവാദം അടിച്ചമർത്തും :സന്ദിപ് വചസ്പതി

20 Nov 2024 23:38 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ആരൊക്കെ എതിർത്താലും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലിക്കുന്ന കാലത്തോളം ഭാരതത്തിൽ മതഭീകരവാദം അനുവദിക്കില്ലെന്നും അടിച്ചമർത്തുമെന്നും ബി ജെ പി സംസ്ഥാന വക്താവ് സന്ദിപ് വചസ്പതി പറഞ്ഞു. മതഭീകരവാദത്തിനെതിരെ ബി.ജെ.പി മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി മേപ്പയൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഘാനിസ്ഥാനപ്പൊ ലേയും, സിറിയയെപ്പോലെയും തിവ്രവാദ ഉൽപ്പാദന രാഷ്രമാക്കി ഭാരതത്തെയും മാറ്റാനാണ് തീവ്രവാദ ശക്തികൾ ശ്രമിക്കുന്നത്. 2047 ൽ ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ രാഷ്ടമാക്കി മാറ്റാനാണ് ബി ജെ പി സർക്കാർ പരിശ്രമിക്കുന്നത്. വോട്ട്ബാങ്ക് രാഷ്ട്രിയത്തിന് വേണ്ടി കേരളത്തിൽ ഇടതുവലതു മുന്നണികൾ തിവ്രവാദ ശക്തികളെ വെള്ള പുശുകയാണ്.  മേപ്പയൂർ മണ്ഡലം പ്രസിഡണ്ട് നാഗത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ മാസ്റ്റർ, ആറ്റക്കോയതങ്ങൾ, കെ. കെ. രജീഷ്, എം. പ്രകാശൻ, മധുപുഴയരികത്ത്, തറമൽരാഗേഷ്, എം. പ്രകാശൻ, കെ പ്രദീപൻ, ബൈജു കോളോറത്ത്,എം. കെ. രു പേഷ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News