Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനോലി കനാലിന്റെ തീരങ്ങൾ പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കാൻ കനോലി കനാൽ സംരക്ഷണയാത്ര ജൂലായ് 28-ന്

19 Jul 2024 12:47 IST

MUKUNDAN

Share News :

ചാവക്കാട്:കനോലി കനാലിന്റെ ചാവക്കാട് മുതൽ പൊന്നാനിവരെയുള്ള ഭാഗം പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കുന്നതിനും ഇരു തീരങ്ങളിലെ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനും നല്ലജീവന പ്രസ്ഥാനമായ ജീവ ഗുരുവായൂർ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ജൂലായ് 28-ന് 30 അംഗങ്ങളടങ്ങുന്ന സംഘം വഞ്ചിയാത്ര നടത്തും.ജലഗതാഗതം പുനസ്ഥാപിക്കുക,പുഴകളെ സുഗമമായി ഒഴുകാൻ അനുവദിക്കുക,ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുക തുടങ്ങിയ മുദ്രാവാക്യം കൂടി ഉയർത്തിപ്പിടിച്ചാണ് യാത്ര.രാവിലെ 8.30-ന് ചാവക്കാട് വഞ്ചിക്കടവത്ത് നിന്നും ആരംഭിക്കുന്ന യാത്രയിൽ കനാലിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കും.വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകീട്ട് 4 മണിക്ക് തിരിച്ചെത്തും.ഒട്ടേറെ പൊതുപ്രവർത്തകരും,പരിസ്ഥിതി പ്രവർത്തകരും ഉദ്ഘാടനത്തിലും,സമാപനയോഗത്തിലും പങ്കെടുക്കും.ജീവ പ്രസിഡന്റ് പി.ഐ.സൈമൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി ഡോ.പി.എ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സന്ധ്യഭരതൻ,കോർഡിനേറ്റർ അഡ്വ.രവി ചങ്കത്ത്,ട്രഷറർ മുരളീധര കൈമൾ,കെ.യൂ.കാർത്തികേയൻ,വി.എം.ഹുസൈൻ,എ.കെ.സുലോചന,അസ്കർ കൊളംബോ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News