Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2025 16:04 IST
Share News :
മേപ്പയ്യൂർ:കുടുംബബന്ധം ശക്തിപ്പെടുത്തുന്നതിനായി ചാലിൽ കുടുബത്തിലെ വിവിധ താവഴികൾ ഒത്തുചേർന്ന് ചാലിൽ കുടുംബ സംഗമം നടത്തി. 500 ലധികം കുടുബാഗങ്ങൾ പങ്കെടുത്തു. സമാപനപരിപാടി പേരാമ്പ്ര എം എൽ എടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏ.സി. ചോയി രചിച്ച ഒരു കുടുംബത്തിൻ്റെ കഥ ദേശത്തിൻ്റെയും ചാലിൽ കുടുംബ ചരിത്രം എന്ന പുസ്തകം
ടി.പി.രാമകൃഷ്ണൻഎം എൽ എ അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഏ.എം. സുഗതന്നൽകി പ്രകാശനം ചെയ്തു.ഏ.സി. അനൂപ് അധ്യക്ഷത വഹിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഏ.എം. സുഗതൻ മേപ്പയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി .രാജൻ,അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ,ഒന്നാം വാർഡ് മെമ്പർ ഏ.കെ. ശാന്ത ,കെ.രാജീവൻ ,കെ.രതീഷ്, കെ.അജീഷ് ,
ഇ.എം.ദാമോദരൻഎന്നിവർ സംസാരിച്ചു.ഏ.സി. ബാലകഷ്ണൻ സ്വഗതവും എം. എം. ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാസന്ധ്യയും,മിഴി മാണിയൂർ കണ്ണൂർ അവതരിപ്പിച്ച പാട്ടരങ്ങ് പരിപാടിയും നടന്നു. രാവിലെ നടന്ന കുടുംബ സംഗമം മുതിർന്ന കുടുംബാംഗം കുഞ്ഞിരാമൻ കോരൻ കണ്ടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.കെ. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതിജനറൽ കൺവീനർറിഥുൻ റോഷ് സ്വാഗതം പറഞ്ഞു.ചടങ്ങിൽ 75 വയസ്സ് പിന്നിട്ട മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. കുടുബാഗങ്ങൾആശംസകൾ നേർന്നു.
Follow us on :
Tags:
More in Related News
Please select your location.