Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാരുദ്രയജ്ഞം:മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ദേശീയ സെമിനാറിന് തുടക്കം കുറിച്ചു

07 Jan 2026 20:32 IST

MUKUNDAN

Share News :

ഗുരുവായൂർ:മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടത്തിവരാറുള്ള ദേശീയ സെമിനാറിന് തുടക്കം കുറിച്ചു.ശ്രീകൈലാസം ഓഡിറ്റോറിയത്തിൽ കേരള കലാമണ്ഡലം കല്പിതസർവ്വകലാശാല വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ ജി.കെ.ഹരിഹരകൃഷ്ണൻ് അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ വർഷത്തെ സെമിനാറിലെ പ്രബന്ധങ്ങൾ ചേർത്ത് മമ്മിയൂർ ദേവസ്വം പ്രസിദ്ധീകരിച്ച സംഗീതസുധ എന്ന പുസ്തകം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ പ്രകാശനം ചെയ്തു.സെമിനാർ കോർഡിനേറ്റർ ഡോ.സി.എം.നീലകണ്ഠൻ,വേദ ഗവേഷണ കേന്ദ്രം വടക്കേ മഠം ബ്രഹ്മസ്വം,തൃശൂർ അദ്ധ്യക്ഷകൻ ഡോ.ഹ്യൂഗോ ഡേവിഡ്,ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി,കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ.കെ.എ.രവീന്ദ്രൻ,കെ.ജ്യോതി ശങ്കർ,വി.തുളസിദാസ് തുടങ്ങിയവർ സംസാരിച്ചു.തുടർന്നുള്ള രണ്ട് ദിവസങ്ങളിലും വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Follow us on :

More in Related News