Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 19:17 IST
Share News :
തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി 251 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ക്ഷേത്രം തന്ത്രി കാവനാട്ട് വാസുദേവന്‍ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി എന്‍.ആര്‍. പ്രദീപ് നമ്പൂതിരിപ്പാട്, പി.ജെ. ജോസഫ് എം.എല്‍.എ, ബ്രാഹ്‌മിണ്‍സ് ഗ്രൂപ്പ് എം.ഡി. ശ്രീനാഥ് വിഷ്ണു, തൊടുപുഴ തഹസില്‍ദാര്‍ ബിജിമോള്‍ എന്നിവര്‍ രക്ഷാധികാരികളായും, കെ.കെ. പുഷ്പാംഗദന്‍ ചെയര്‍മാനായും സി.സി. കൃഷ്ണന്‍, കെ.ആര്‍. വേണു എന്നിവര്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍മാരായും, ബി. വിജയകുമാര്‍, കെ.ആര്‍. വേണു, അഡ്വ. ശ്രീവിദ്യാ രാജേഷ് കണ്‍വീനര്‍മാരായും, അഭിജിത് പരമേശ്വരന്‍, സി. ജയകൃഷ്ണന്‍, ആര്‍. ഹരി, പ്രദീപ്കുമാര്‍, ആര്‍. കൃഷ്ണമൂര്‍ത്തി, പ്രദീപ്കുമാര്‍, അക്ഷയരാജന്‍, കെ.ആര്‍. വിജയകുമാര്‍, ബി. ഇന്ദിര തുടങ്ങി 250 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ക്ഷേത്രത്തില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനവും ഉത്സവ നോട്ടീസിന്റെ പ്രകാശനവും മുള്ളൂര്‍ക്കര ജ്ഞാനാന്ദ കുടീരം ആശ്രമ മഠാധിപതി സ്വാമി നിഖിലാനന്ദസരസ്വതി നിര്‍വഹിച്ചു. ആദ്യസംഭാവന ബ്രാഹ്‌മിണ്‍സ് ഗ്രൂപ്പ് എം.ഡി ശ്രീനാഥ് വിഷ്ണു 50,000 രൂപ നല്‍കി നിര്‍വഹിച്ചു. ആദ്യ കാണിക്ക തൊടുപുഴ ബാറിലെ അഭിഭാഷക അഡ്വ. വി.കെ. ബീന 50,000 രൂപ സമര്‍പ്പിച്ചു. 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് വിപുലമായ പരിപാടികളാണ് ഇപ്രാവശ്യം സംഘടിപ്പിച്ചിരിക്കുന്നത്. പത്തു ദിവസവും പ്രസാദഊട്ടിന് വിപുലമായ ക്രമീകരണം ആരംഭിച്ചു. സ്വാമി നിഖിലാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ ഭഗവത്ഗീത പഠനക്ലാസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരംഭിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസ്. എല്ലാ വ്യാഴാഴ്ചയും രാവിലെ 9ന് മുട്ടം ഹരി മേതിരിയുടെ പ്രഭാഷണവും ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും്.
Follow us on :
More in Related News
Please select your location.