Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി ജി ഡോക്ടറുടെ കൊലപാതകം: കുറ്റവാളികൾക്ക് കർശനശിക്ഷ ഉറപ്പുവരുത്തണം- ഷുക്കൂർ സ്വലാഹി

19 Aug 2024 15:59 IST

enlight media

Share News :

മലപ്പുറം: കൽക്കട്ടയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി ജി ഡോക്ടറെ പീഡിപ്പിച്ച് കൊല ചെയ്തതുമായി ബന്ധപ്പെട്ട കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പുവരുത്തണം. രാജ്യത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണം. ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വിശദീകരണം ചോദിച്ച സുപ്രീംകോടതി നിലപാട് സ്വാഗതാർഹമാണ്. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുന്നതിലൂടെ സമൂഹത്തിന് നല്ല സന്ദേശം കൈമാറാൻ കഴിയും. പലപ്പോഴും ഇത്തരം സംഭവങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അലംഭാവമാണ് ഇത്തരം കേസുകൾ ആവർത്തിക്കപ്പെടാനുള്ള കാരണമെന്നും, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.

Follow us on :

More in Related News