Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രദ്ധേയമായി ഭക്ഷ്യോത്സവം.

05 Sep 2024 20:13 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ലക്കിടി മുളഞ്ഞൂരിൽ സംഘടിപ്പിച്ച ഭക്ഷ്യോത്സവം ശ്രദ്ധേയമായി .

അംഗൻവാടിയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യോത്സവം . അമൃതം പൊടി മുതൽ വിവിധ ധാന്യങ്ങൾ , ഇലകൾ എന്നിവ കൊണ്ടുള്ള ഭക്ഷ്യ ഉത്പ ന്നങ്ങളാണ് തയാറാക്കിയിരുന്നത് . ഇരുപത് പേർ പങ്കെടുത്ത ഭക്ഷ്യോത്സവത്തിൽ ഇളയാട്ടു പറമ്പിൽ ശ്രുതി ഒന്നാം സമ്മാനത്തിനും രശ്മി വിഷ്ണുദേവൻ രണ്ടാം സമ്മാനത്തിനും ജീജാ ശരത് മൂന്നാം സമ്മാനത്തിനും തിരഞ്ഞെടുക്കപ്പെട്ടു . ഇവർ പഞ്ചായത്ത് തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. ഗ്രാമ പഞ്ചായത്തംഗം കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ അംഗം പി ഹരിദാസ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം

പി സജിനി ദേവി സംസാരിച്ചു. അധ്യാപിക കെ ഉഷ സ്വാഗതവും ആശ വർക്കർ വി പുഷ്പ നന്ദിയും പറഞ്ഞു.

പീഡനാരോപണം- ആ ദിവസങ്ങളിൽ നിവിൻ കൊച്ചിയിലെന്നുതെളിയിക്കുന്ന ബില്ലുകൾ പുറത്ത്

യുവാവിനെ കൊന്നത്; അമ്മയും അനിയനും അറസ്റ്റിൽ

Follow us on :

More in Related News