Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2025 17:00 IST
Share News :
ചാവക്കാട്:കടപ്പുറം ആറങ്ങാടി ഉപ്പാപ്പ ജുമാ മസ്ജിദിന് മുന്നിൽ സ്ഥിതി ചെയ്യുന്ന കമ്മിറ്റി ഓഫീസ് കുത്തിത്തുറന്ന് 80,000 രൂപയോളം കവർന്നു.ഇന്നലെ(ചൊവ്വാഴ്ച്ച) പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു.ഓഫീസ് ചാർജുള്ള അധ്യാപകൻ വിവാഹ സംബന്ധമായ രേഖകൾ ശരിയാക്കാൻ ഓഫീസിൽ എത്തിയപ്പോഴാണ് കവർച്ച അറിയുന്നത്.ഉടനെ കമ്മിറ്റി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.ഓഫീസിന്റെ വാതിലുകൾ വെട്ടുകത്തി ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്.സമീപത്ത് വെട്ടുകത്തി ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു.ഓഫീസിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ മുകളിലോട്ട് ഉയർത്തി വെച്ചാണ് കവർച്ച നടത്തിയിട്ടുള്ളത്.ഇതിനാൽ കവർച്ചക്കാരെ സിസിടിവി ക്യാമറയിൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.സമീപത്തെ വീടുകളിലെയും മറ്റും സിസിടിവി ക്യാമറ പോലീസ് പരിശോധിച്ച് വരികയാണ്.സംശയാസ്പദമായ നിലയിൽ ഒരുമണിക്ക് ശേഷം ഓഫീസിന്റെ മുൻവശം ഒരു ആൾട്ടോ കാർ കണ്ടതായി പറയുന്നു.മഹല്ല് പ്രസിഡന്റ് ബക്കർ ഹാജി,ജനറൽ സെക്രട്ടറി എ.കെ.അബ്ദുൽ കരീം,ട്രഷറർ സി.ഹമീദ്,വൈസ് പ്രസിഡന്റ് ആർ.കെ.ഇസ്മയിൽ,മറ്റും ഭാരവാഹികൾ എന്നിവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഓഫീസിന്റെ വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന 80,000 രൂപയോളം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.തുടർന്ന് ചാവക്കാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Follow us on :
Tags:
More in Related News
Please select your location.