Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 12:57 IST
Share News :
മേപ്പയ്യൂർ : പുറക്കാമല ക്വാറിവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ മൗനം പാലിക്കുന്ന സ്ഥലം എം എൽ എ ടി.പി. രാമകൃഷ്ണന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് കുറ്റപ്പെടുത്തി. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറി മാഫിയക്കെതിരെ ജനം തെരുവിലാണ്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി ചെറുത്തുനിൽപ്പുകളും കേസുകളുമൊക്കെ ഉണ്ടായിട്ടും പിഞ്ചു വിദ്യാർത്ഥിക്കു നേരെ പോലിസ് മർദ്ദനം ഉണ്ടായിട്ടും എം എൽ എ മൗനം തുടരുന്നത് ജനം തിരിച്ചറിയണം.ജനപക്ഷത്തു നിന്നുകൊണ്ട് പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ പരിശ്രമിക്കേണ്ട എം എൽ .എ നിയമസഭയിൽ പോലും വിഷയം ഉന്നയിക്കാത്തത് പ്രതിഷേധാർഹമാണ് രമേശ് ചൂണ്ടിക്കാട്ടി.
പ്രദേശത്തെ ജനങ്ങൾക്കൊപ്പം നിന്ന് കോടതിയിൽ മാഫിയകൾക്കെതിരെ ചെറുത്തു നിൽക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെയും കുടെ കടമയാണ്. പ്രദേശത്ത് പ്രത്യേക ഗ്രാമസഭകൾ വിളിച്ചുകൂട്ടാൻ അധികൃതർ തയ്യാറാവണം .ജനവികാരം മനസ്സിലാക്കി ജനപക്ഷത്തു നിൽക്കാൻ ബാധ്യത ഗ്രാമപഞ്ചായത്തുകൾക്കുണ്ട്. പ്രകൃതിരമണീയവും പരിസ്ഥിതിലോല പ്രദേശവുമായ പുറക്കാമല തകർന്നാൽ മറ്റൊരു ചൂരൽമലയും മുണ്ടക്കൈയും ആവർത്തിക്കും. പുറക്കാമലയെ കോറി മാഫിയകൾക്ക് വിട്ടുകൊടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബി ജെ പി പേരാമ്പ്രമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറക്കാമലയിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് ഡി. കെ. മനു അധ്യക്ഷത വഹിച്ചു. എം. മോഹനൻ മാസ്റ്റർ ,രാമദാസ് മണലേരി,അഡ്വ: കെ.വി. സുധീർ, കെ. കെ. രജീഷ്,മധു പുഴയരി കത്ത് , തറമൽ രാഗേഷ്, ജബിൻ ബാലകൃഷ്ണൻ, എംപ്രകാശൻ,കെ. പ്രദീപൻ, നാഗത്തുനാരായണൻ, കെ.എം. സുധാകരൻ,മോഹനൻ ചാലിക്കര,സി. കെ. ലീല,ഇല്ലത്ത് മോഹനൻ തുടങ്ങിയവർ സംസാരിച്ചു. എം. സായുദാസ്, കെ. ടി. വിനോദ്, ടി.എം. ഹരിദാസ്, പി.എം. സജീവൻ,കെ. കെ. സജീവൻ,കെ.എം. ബാലകൃഷ്ണൻ,എൻ.ഇ. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.