Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചീരാം കുന്ന് മലയിൽ അപകട ഭീഷണി ഉയർത്തുന്ന പാറകൂട്ടങ്ങൾ പഞ്ചായത്ത് റവന്യൂ അധികൃതർ സന്ദർശിച്ചു.

06 Aug 2024 21:34 IST

UNNICHEKKU .M

Share News :

മുക്കം : കൊടിയത്തൂർ പഞ്ചായത്തിലെ 5-ാം വാർഡിൽ പെട്ട ചീരാം കുന്ന് മലയിൽ അപകട ഭീഷണിയുയർത്തി കൂറ്റൻ പാറക്കൂട്ടങ്ങൾ നിൽക്കുന്ന പ്രദേശത്ത്ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യു അധികൃതരും സന്ദർശനം നടത്തിഏത് നിമിഷവും വീഴാവുന്ന രീതിയിലുള്ള മൂന്ന് കുറ്റൻ പാറകളാണ് ജന ജീവിതത്തിന് ഭീഷണിയാകുന്നത്. 14 ഓളംകുടുംബങ്ങൾ മല അടിവാരത്തിൽ താമസിക്കുന്നുണ്ട്. കാലവർഷം ശക്തമായതോടെ ജനങ്ങളിപ്പോൾ വലിയഭീതിയിലാണ്. ഈ സാഹചര്യത്തിലാണ്ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വാർഡ് മെമ്പർ സിജി കുറ്റികൊമ്പിൽ, വില്ലേജ് ഓഫീസർ സിജു, ജൈവ വൈവിധ്യ പരിപാലന സമിതി അംഗം സി. ഫസൽ ബാബു,ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ്എഞ്ചിനീയർ സുദേഷ്ണ,ഓവർസിയർ സുമി, മാത്യു തറപ്പ് തൊട്ടിയിൽ തുടങ്ങിയവർ സന്ദർശിച്ചത്. അപകട ഭീഷണിയിൽ നിൽക്കുന്ന പാറ പൊട്ടിച്ചു മാറ്റി നാട്ടുകാരുടെ ഭീതിയകറ്റണമെന്നും ഇത് സംബന്ധിച്ച് റവന്യു അധികൃതർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു.

Follow us on :

More in Related News