Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ ദാമു മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം

11 Mar 2025 13:35 IST

Asharaf KP

Share News :



  മുതിർന്ന സോഷ്യലിസ്റ്റും ആർ.ജെ.ഡി. നേതാവും

പൊതുപ്രവർത്തകനും

വട്ടോളി എൽ.പി.യിൽ

നിന്നും വിരമിച്ച പ്രധാനാദ്ധ്യാപകനുമായിരുന്ന കെ.ദാമു മാസ്റ്ററുടെ നിര്യാണത്തിൽ കക്കട്ടിൽ

ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു


  ആർ.ജെ.ഡി. മണ്ഡലം പ്രസി വി.പി. വാസു അനുശോചന പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസി. വി.കെ. റീത്ത അധ്യക്ഷത വഹിച്ചു.

ആർ.ജെ.ഡി. സംസ്ഥാന വൈസ്.പ്രസി. ഇ-പി.ദാമോദരൻ, വിവിധ രാഷ്ടിയ കക്ഷി നേതാക്കളായ കെ.കെ.സുരേഷ്, വി.എം. ചന്ദ്രൻ , സി.വി. അഷറഫ്,

വി.വി.പ്രഭാകരൻ, എം എം.രാധാകൃഷ്ണൻ , രാജഗോപാലൻ കാരപ്പറ്റ , വിനയകുമാർ , നീലീയോട്ട്

നാണു , ജനപ്രതിനിധികളായ ഹേമ മോഹൻ, സി.പി.സജിത,

ആർ.കെ. റിൻ സി എന്നിവർ പ്രസംഗിച്ചു

  കക്കട്ടിൽ നടന്ന മൗനജാഥയ്ക്ക് ഷാജി വട്ടോളി എ.പി.സുമേഷ്,

കെ.കെ. ദിനേശൻ, പ്രമോദ് കക്കട്ടിൽ, എലിയാറ ആനന്ദൻ , എ.പി.കുഞ്ഞബ്ദുള്ള, എടത്തിൽ ദാമോദരൻ,

പി.എം.കുഞ്ഞബ്ദുള്ള,

പറമ്പത്ത് കുമാരൻ മുതലായ രാഷ്ടിയ , സാമുഹ്യ രംഗത്തെ നിരവധി പേർ പങ്കാളിയായി.

Follow us on :

More in Related News