Tue Dec 12, 2023 10:56 PM 1ST

Location  

Sign In

PRE CAMP ORIENTATION 2025

07 Dec 2025 18:54 IST

PALLIKKARA

Share News :

നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ലയിലെ ചേളാരി , കൊണ്ടോട്ടി , തിരുരങ്ങാടി ക്ലസ്റ്റർ നിന്നുള്ള എൻഎസ്എസ് യൂണിറ്റുകളിൽ നിന്ന് രണ്ട് വളണ്ടിയർമ്മാർക്കുള്ള ഏക ദിന പരിശീലനം സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ സിസ്റ്റർ ദീന ജോൺ ക്യാമ്പ് ഉൽഘാടനം ചെയ്തു. ഡിസംബർ 26 ന് ആരംഭിക്കുന്ന സ്പതദിന ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിന് വളണ്ടിയർ ന്മാരെ സജ്ജരാക്കുക എന്നതാണ് ക്യാമ്പിൻ്റെ ഉദ്ദേശം . 

നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ല പ്രോഗാം കോഡിനേറ്റർ പി ടി രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലസ്റ്റർ കൺവീനർന്മാരായ പി കെ സിനു, എ.കെ.സാലിഹ് , യാസിർ പൂവിൽ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ബിജി പി എന്നിവർ സംസാരിച്ചു.


Follow us on :

More in Related News