Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 20:12 IST
Share News :
കൊണ്ടോട്ടി : മേലങ്ങാടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി , പ്ലസ് ടു, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥി സംഘടന (ഒ എസ് എ) യുടെ ആഭിമുഖ്യത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ: വിജയ ഉദ്ഘാടനം ചെയ്തു. ഒ എസ് എ ചെയർമാൻ ടി. പി മൂസ്സക്കോയ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് നൗഷാദ് ചുള്ളിയൻ, എസ് എം സി ചെയർമാൻ സാദിഖ് ആലങ്ങാടൻ, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ മുജീബ് റഹ്മാൻ , പി ടി എ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ പി പി, ഒ എസ് എ ഭാരവാഹികളായ ചുക്കാൻ ചെറിയ ബിച്ചു , മഠത്തിൽ അബൂബക്കർ, ആലങ്ങാടൻ ബാപ്പുട്ടി, ശുക്കൂർ ചാമുണ്ടി, സിദ്ദീഖ് ചാമുണ്ടി, മുൻ പ്രധാനാധ്യാപകൻ ബാബു, പിടിഎ
എക്സിക്യുട്ടീവ് അംഗങ്ങളായ മുജീബ് അല്ലിപ്ര, ഷിഹാബ് പൂപ്പയിൽ, സുബൈദ, ദിവ്യ, സാബിറ, അധ്യാപകരായ സിദ്ദീഖ്, അബ്ദുല്ലത്തീഫ് ഒ.പി, മുഹമ്മദ് ഷാജഹാൻ കെ , റഷീദ് ഓടക്കൽ, രമ്യ കെ ജി, ലൈല കെ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.