Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരന്ത ഭൂമിയിൽ കാരുണ്യഹസ്തവുമായി ഐ. എസ്.എം

03 Aug 2024 21:45 IST

enlight media

Share News :

മേപ്പാടി: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായ ഹസ്തങ്ങളുമായി ഐ. എസ്. എം സാമൂഹ്യക്ഷേമ വകുപ്പായ ഈലാഫ്.

വിവിധ ജില്ലകളിൽ നിന്നായി വിഭവങ്ങൾ സമാഹരിക്കൽ, രക്ഷാപ്രവർത്തകരടക്കമുള്ളവർക്ക് ഭക്ഷണമെത്തിക്കൽ, പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരിക്കൽ എന്നിവയാണ് പ്രധാന ഈലാഫ്സേവനങ്ങൾ.

നൂറുകണക്കിന് ഈലാഫ് സന്നദ്ധപ്രവർത്തകരാണ് രക്ഷാ- ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപ്തരായിട്ടുള്ളത്. വിവാഹം അടക്കമുള്ള ചടങ്ങുകളിലെ ദൂർത്തും ആർഭാടവും ഒഴിവാക്കി വയനാടിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ് സഹായിക്കണമെന്നും ഐ. എസ്. എം ആവശ്യപ്പെടുകയുണ്ടായി.

മേപ്പാടി സലഫി മസ്ജിദിൽ നടന്ന അവലോകന യോഗത്തിന് ഐ. എസ്. എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി, ഈലാഫ് സംസ്ഥാന കൺവീൻ സുബൈർ പീടിയേക്കൽ,ജാമിഅഃ നദ് വിയ്യ ഡയറക്ടർ ആദിൽ അത്വീഫ്, റഹ്മത്തുല്ല സ്വലാഹി, സയ്യിദലി സ്വലാഹി, നജീബ് കാരാടൻ, ജംഷീദ് മേപ്പാടി എന്നിവർ നേതൃത്വം നൽകി.


.

Follow us on :

More in Related News