Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എസ്എൻഡിപി മണത്തല ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

18 Feb 2026 22:21 IST

MUKUNDAN

Share News :

ചാവക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ദിനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.താന്ത്രിക ചടങ്ങുകൾക്ക് തന്ത്രി അയിനിപ്പുള്ളി വൈശാഖ് ശർമ്മ മുഖ്യകാർമ്മികത്വം വഹിച്ചു.ഗുരുദേവ കൃതികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ മണത്തല ശാഖ പ്രസിഡൻ്റ് എ.എസ്.വിജയൻ അധ്യക്ഷത വഹിച്ചു.ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ,യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം),ശാഖ സെക്രട്ടറി പി.സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ അത്തിക്കോട്ട് മാധവൻ,രാമചന്ദ്രൻ കൂർക്കപ്പറമ്പിൽ,പ്രസാദ് പന്തായിൽ,എസ്എൻഡിപി മീഡിയ വിഭാഗം കോ-ഓർഡിനേറ്റർ തേർളി മുകുന്ദൻ,ശാഖ മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ മധുരാജ് കൂർക്കപ്പറമ്പിൽ,അത്തിക്കോട്ട് സിദ്ധാർത്ഥൻ,സുനിൽപനയ്ക്കൽ,സി.ജി.ഹരീഷ്,ഹണീഷ് കളത്തിൽ,വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷ്ഠാ ദിന പരിപാടിക്ക് നേതൃത്വം നൽകി.ഗുരുപൂജ,ഗുരുപുഷ്പ്പാഞ്ജലി,അഷ്ടോത്തര നാമാവലി എന്നിവ നടന്നു.തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു.

Follow us on :

More in Related News