Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള ടൗണിലും സമീപ സ്ഥലത്തും കുഴിയ്ക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനും പുരാവസ്തു വകുപ്പിന്റെ അനുമതി തേടണം?

18 Aug 2024 12:30 IST

WILSON MECHERY

Share News :

മാള: മാള ടൗണിലും സമീപ സ്ഥലത്തും കുഴിയ്ക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനും പുരാവസ്തു വകുപ്പിന്റെ അനുമതി തേടണം. പഞ്ചായത്ത് നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കുപോലും മുൻ‌കൂർ അനുമതി വേണമെന്ന നിബന്ധനയാണ് വന്നിട്ടുള്ളത്. മാള ടൗണിലെ സിനഗോഗിൽ നിന്ന് 170 മീറ്റർ ദൂരത്തിലുള്ള പഞ്ചായത്ത് കൈവശം വെച്ചിട്ടുള്ള കെട്ടിടത്തിൽ നിർമാണം നടത്തുന്നതിനും നിബന്ധനയുണ്ടായിരുന്നു.

 സംരക്ഷിത സ്മാരകത്തിന് ഹാനികരമല്ലെങ്കിലും നിർമാണത്തിന് മുൻ‌കൂർ അനുമതി തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ കൊട്ടാരം ചുമതലയുള്ള ഓഫീസറെ അറിയിക്കണമെന്നും കുഴിയ്ക്കുമ്പോൾ എന്തെങ്കിലും പുരാവസ്തുക്കൾ ലഭിച്ചാൽ നിർമാണം നിർത്തിവെച്ച് അറിയിക്കണമെന്നും പുരാവസ്തു വകുപ്പ് വകുപ്പിന്റെ അറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. മാള പഞ്ചായത്തിന്റെ കൈവശമുള്ള കെട്ടിടത്തിൽ എം.എൽ.എ. ഫണ്ട് ഉപയോഗിച്ചുള്ള ശൗചാലയം നിർമിക്കുന്നതിന് മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനുമതി തേടി നൽകിയ കത്തിന് മറുപടിയായാണ് നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുള്ളത്. നിയമത്തിൻ്റെ നൂലാമാലകൾ മുഖാന്തരം

നാല് വർഷം മുമ്പ് എം എൽ എ അനുവദിച്ചു നൽകിയ പണം ഉപയോഗിച്ച് ഇതുവരെ ശൗചാലയം

നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ ജനങ്ങളിൽ പ്രതിഷേധമുണ്ട്.

മാള സിനഗോഗിനും യഹൂദ സെമിത്തെരിയുടെയും ചുറ്റുവട്ടങ്ങളിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുരാവസ്തു വകുപ്പ് അനുശാസിക്കുന്ന ദൂരത്തിൽ ഈ നിയമം പാലിച്ചുകൊണ്ടു മാത്രമെ നിർമ്മാണ പ്രവർത്തനങ്ങൾ സാധിക്കുക

Follow us on :

More in Related News