Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഇഎം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത കവി ശ്രീ :പിപി ശ്രീധരനുണ്ണി നിർവ്വഹിച്ചു

19 Jun 2024 19:54 IST

enlight media

Share News :

പുതിയറ ബിഇഎം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2024 -25 വർഷത്തെ പ്രവർത്തനോദ്ഘാടനം പ്രശസ്ത കവി ശ്രീ :പിപി ശ്രീധരനുണ്ണി നിർവ്വഹിക്കുന്നു


പുതിയറ : ബിഇഎം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും "കവിതാശാഖി "യുടെയും 

സമർപ്പണവും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ :പിപി ശ്രീധരനുണ്ണി നിർവ്വഹിച്ചു.

സീനിയർ അധ്യാപിക ബീനാ ജോസഫ് അധ്യക്ഷത വഹിച്ചു.

കവി പി. പി. ശ്രീധരനുണ്ണിയെ പൊന്നാടയണിയിച്ചും മെമൻ്റോ നൽകിയും പ്രധാനാധ്യാപിക ലൈസമ്മ വർഗീസ് കെ സ്കൂളിൻ്റെ ആദരം അർപ്പിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപക കോർഡിനേറ്റർ വി.സ്മിതാലക്ഷ്മി സ്വാഗത പ്രസംഗം നടത്തി.

സ്‌റ്റാഫ് സെക്രട്ടറി സൂസൻ ആഗ്നസ്, ഷജീർ ഖാൻ വയ്യാനം, വിദ്യാരംഗം വിദ്യാർത്ഥി കൺവീനർമാരായ നസ് വിൻ എ.ടി, റിഫ്ത ഷിറിൻ , നിദരഞ്ജിത് എന്നിവർ സംസാരിച്ചു.

വായന വാരത്തോടനുബന്ധിച്ച് 

ഒന്നാം ക്ലാസ്സ് കട്ടികളുടെ സ്കൂൾ അസംബ്ലിയും കുഞ്ഞികയ്യിൽ ഒരു പുസ്തകം ( ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് പരിപാടി )

വായനാദിന പ്രതിജ്ഞ, വായനാദിന മുദ്രാവാക്യ നിർമ്മാണം,

വായനാ പ്ലക്കാർഡ് നിർമ്മാണം, വായനാദിന ക്വിസ് പ്രോഗ്രാം

,വായനാപതിപ്പു നിർമ്മാണം,

വായനയ്ക്കു വേണ്ടി ക്ലാസ്സ് റൂം ലൈബ്രറി ഒരുക്കാം പദ്ധതി,

അക്ഷരപ്പയറ്റ് മത്സരം, പകരം പദം അന്താക്ഷരി തുടങ്ങി 20 ഓളം പ്രത്യേക പരിപാടികൾ നടത്തും.




Follow us on :

More in Related News