Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി ഇലക്ട്രിക് ലൈനിൽ വീണു

22 Jul 2024 21:33 IST

Preyesh kumar

Share News :

പേരാമ്പ്ര: ശക്തമായ കാറ്റില്‍ പേരാമ്പനിയിലും പരിസര പ്രദേശങ്ങളിലും  മരങ്ങൾ കടപുഴകി വീണു.

 മരുതേരി റോഡ്,കായണ്ണ പുളിയോട്ട് മുക്ക് റോഡ്, മുളിയങ്ങല്‍ കരുമ്പാക്കുന്ന് റോഡ് എന്നിവിടങ്ങളില്‍ കെ.എസ്.ഇ.ബി ലൈനിനുമുകളിലായി വീണ മരങ്ങൾ അഗ്നി രക്ഷാ സേന മുറിച്ചുമാറ്റി.


അസി .സ്റ്റേഷന്‍ ഓഫീസ്സര്‍ പി. സി. പ്രേമൻ്റെ നേതൃത്വത്തിൽ ഫയര്‍ &റെസ്ക്യൂ ഓഫീസ്സര്‍മാരായ ജി.ബി.സനല്‍രാജ് ,കെ.പി.വിപിന്‍ ,പി.എം.വിജേഷ് , ഇ.എം.പ്രശാന്ത് , ഹോംഗാര്‍ഡ് രാജീവന്‍,സിവില്‍ ഡിഫന്‍സ് അംഗം മുകുന്ദന്‍ വൈദ്യര്‍ എന്നിവര്‍ പങ്കാളികളായി.

Follow us on :

Tags:

More in Related News