Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ

27 May 2025 17:42 IST

Asharaf KP

Share News :

കക്കട്ടിൽ:

വേദിക ബാലവേദി വർണ്ണ കൂടാരം ശിൽപശാല ശ്രദ്ധേയമായി

നരിക്കൂട്ടുംചാൽ: അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ. വേദിക വായനശാല നരിക്കൂട്ടുംചാൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണകൂടാരം ശിൽപശാലയാണ് വേറിട്ട അനുഭവമായി മാറിയത്. രണ്ടു ദിവസം നീണ്ടുനിന്ന ശിൽപശാലയിൽ കുട്ടികൾക്ക് വിനോദവും വിഞ്ജാനവും പകരുന്ന നിരവധി ക്ലാസുകളും പ്രവർത്തനങ്ങളും നടന്നു. ഒറിഗാമി ക്ലാസിന് കൃഷ്ണൻ കരണ്ടോടും നാടകകളരിക്ക് രജീഷ് പുറ്റാടും നേതൃത്വം നൽകി. നയൻ തേജ്, ലക്ഷ്മിയ ബാനു, വി. അശ്വതി, എസ്. ജെ. സജീവ് കുമാർ, കെ.കെ. രവീന്ദ്രൻ, ഡോ:എസ്.ഡി.സുദീപ്, കെ.കെ. സന്തോഷ്, അശ്വതി സിദ്ധാർത്ഥ് തുടങ്ങിയവർ നേതൃത്വം നൽകി.

പടം.......

നരിക്കൂട്ടുംചാൽ വേദിക വായനശാല ബാലവേദി വർണ്ണക്കൂടാരം ശിൽപശാലയിൽ പങ്കെടുത്ത കുട്ടികൾ നാടക പ്രവർത്തകൻ രജീഷ് പുറ്റാടിനൊപ്പം

Follow us on :

More in Related News