Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 21:52 IST
Share News :
പുളിക്കൽ : "നടാം ഒരു ചെടി, നനച്ചു വളർത്താം" സന്ദേശവുമായി പറവൂർ ഗവ.എൽപി സ്കൂളിൽ പരിസ്ഥിതി ദിനം കെ എസ് എസ് പിയു ചെറുകാവ് യൂണിറ്റും അധ്യാപക രക്ഷാകർത്തൃസമിതിയും ചേർന്ന് ആചരിച്ചു.
പ്രഥമാധ്യാപിക എം.നദീറ അധ്യക്ഷയായി.
പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും പ്രകൃതി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ സംബന്ധിച്ചും പെൻഷണേഴ്സ് യൂണിയൻ ജില്ലാ നിർവാഹക സമിതി അംഗം കെ.കൃഷ്ണൻ, യൂണിറ്റ് പ്രസിഡൻ്റ് വി.ആർ. അജയകുമാർ എന്നിവർ സംസാരിച്ചു. മുൻ പ്രഥമാധ്യാപിക ഒ.പി. ശ്രീലത, സീനിയർ അധ്യാപിക പി.പ്രീതി, പി.ടി.എ.പ്രസിഡൻ്റ് പി.എൻ.റജ, വി.ശ്രീരേഖ,രജീഷ്മ എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സന്ദേശ പോസ്റ്ററുകളുടെ പ്രദർശനവും പരിസ്ഥിതി പ്രതിജ്ഞയും നടന്നു. കെഎസ്എസ്പിയു അംഗങ്ങളും വിദ്യാർഥികളും ചേർന്ന് വിദ്യാലയത്തിൽ മാങ്കോസ്റ്റീൻ തൈ നട്ടു.
ഫോട്ടോ:പറവൂർ ഗവ.എൽപി സ്കൂളിൽ കെഎസ്എസ്പിയു ജില്ലാ നിർവാഹക സമിതി അംഗം കെ.കൃഷ്ണൻ
സ്കൾ ലീഡർ വി.പി. സാദ്വിക വിപിന് മാങ്കോസ്റ്റീൻ തൈ നൽകുന്നു
Follow us on :
Tags:
More in Related News
Please select your location.