Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 19:45 IST
Share News :
ഗുരുവായൂർ:ഉത്സവം കലാപരിപാടികൾ തുടങ്ങിയ കാലം മുതൽ കഴിഞ്ഞ വർഷം വരെ തുടർച്ചയായി 53 വർഷം കഥകളി അരങ്ങിൽ മികച്ച വേഷക്കാരനായി പങ്കെടുത്ത കലാമണ്ഡലം ഗോപിയാശാനെ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ സ്വാമി എ.ഹരിനാരായണൻ,അഖില ഭാരത ശ്രീഗുരുവായൂരപ്പ ഭക്ത സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്,വി.പി.ഉണ്ണികൃഷ്ണൻ 'അരുൺ നമ്പ്യാർ എന്നിവർ വീട്ടിലെത്തി ആദരിച്ചു.ദേവസ്വം ക്ഷണിച്ചെങ്കിലും അനാരോഗ്യം മൂലം ഗോപിയാശാൻ കളിയരങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.1972 ലാണ് ഗുരുവായൂരിൽ ഉത്സവം കലാപരിപാടികൾ തുടങ്ങിയത്.അക്കൊല്ലം ഏഴാം വിളക്കിന് ഗോപിയാശാൻ്റെ നേതൃത്വത്തിൽ കഥകളിയുണ്ടായി.1973 മുതൽ കഥകളി കൊടിയേറ്റ ദിവസം രാത്രി ആദ്യ കലാപരിപാടിയായി അവതരിപ്പിച്ച് തുടങ്ങി.കഴിഞ്ഞ വർഷം 2024 വരെ 53 വർഷം ഗോപിയാശാൻ അരങ്ങിൽ നിറഞ്ഞു നിന്നു.കഴിഞ്ഞ വർഷം വേഷത്തോടെ തുലാഭാരവും ഉണ്ടായി.
Follow us on :
Tags:
More in Related News
Please select your location.