Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 15:25 IST
Share News :
മേപ്പയ്യൂർ: രാഷ്ട്രീയ യുവജനതാദൾ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'യൂത്ത് മീറ്റ് ' നാളെ വൈകീട്ട് നാല് മണിക്ക് മേപ്പയ്യൂർ ടൗണിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 'സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് യുവതയുടെ ഉറച്ച കാൽവെപ് ' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് സിബിൻ. തേവലക്കര ഉദ്ഘാടനം ചെയ്യും. നേതാക്കളായ ഷൈജൽ വയനാട്, പി. കിരൺജിത്, പി. മോനിഷ എന്നിവർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം . ചെയർമാൻ നിഷാദ് പൊന്നങ്കണ്ടി ഭാരവാഹികളായ സി. വിനോദൻ, ഒ. ഷിബിൻ രാജ്, കെ.ടി. നരേഷ്, എൻ.പി. ബിജു എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.