Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർക്കിടക വാവു ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

01 Aug 2024 19:56 IST

enlight media

Share News :

മലപുറം അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽഈ വർഷത്തെ കർക്കിടക വാവുബലി തർപ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ആഗസ്ത് 3 ശനിയാഴ്ച രാവിലെ 5 മണി മുതൽ 11 മണി വരെ നിരവധി ആളുകൾക്ക് ഒരേ സമയം ബലിതർപ്പണം നടത്താവുന്നതാണ്. ആചാര്യൻ വൈക്കം സജേഷ് നേതൃത്വം നൽകും. മൺ മറഞ്ഞുപോയവരുടെ ആത്മ ശാന്തിക്കായുള്ള തിലഹോമ മുൾപ്പെടെ യുള്ള വഴിപാടുകൾക്ക് ക്ഷേത്രം മേൽശാന്തി പാക്കത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകും. ക്ഷേത്രത്തിനു മുൻപിലൂടെ ഒഴുകുന്ന ചമൽ തോടിന്റെ ക്ഷേത്ര കടവിൽ ബലിതർപ്പണവും തുടർന്ന് പ്രഭാത ഭക്ഷണവും നൽകും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം പ്രസിഡണ്ട് വിജയൻ എലോക്കര സെക്രട്ടറി രാമചന്ദ്ര തവന്നൂർ ചാലിൽ എന്നിവർ അറിയിച്ചു.

PH:9745817987, 9747114584

Follow us on :

More in Related News