Tue Jun 10, 2025 12:42 AM 1ST
Location
Sign In
17 May 2025 20:21 IST
Share News :
വള്ളിക്കുന്ന് :അര നൂറ്റാണ്ട് കാലം പഴക്കമുള്ള സി.ബി.എച്ച് .എസ്.എസ് ഇന്ന് പഠനത്തിലും മറ്റും ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയമായി മാറിയിരിക്കുകയാണ്. അതിന്റെ സുവർണ്ണജൂബിലി ആഘോഷം ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. പി. ഹൃഷികേശ് കുമാർ ചെയർമാനും പ്രിൻസിപ്പാൾ സന്ധ്യ വി. ജനറൽ കൺവീനറും സാമൂഹ്യ,സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരെയും മറ്റും ഉൾക്കൊളിച്ചുകൊണ്ടു 101 അംഗ കമ്മിറ്റി രൂപികരിച്ചു.
1976 ൽ അവുക്കാദർകുട്ടി നഹ ഉദ്‌ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ച സ്കൂളിൽ 1998 ൽ ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഇന്ന് 2500 കുട്ടികളും 100 ഓളം ജീവനക്കാരും സ്കൂളിന്റെ ഭാഗമാണ്. ഈ കാലയളവിൽ ഇരുപത്തിഅഞ്ചായിരത്തിൽ പരം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട് .
കഴിഞ്ഞ അൻപതുവർഷമായി എ.പി.ബാലകൃഷ്ണൻ തന്നെയാണ് മാനേജരായി തുടരുന്നത്.
Follow us on :
Tags:
More in Related News
Please select your location.