Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 15:54 IST
Share News :
ചാലക്കുടി:
പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് 415 അടിയില്‍ താഴെയായി ക്രമീകരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോടും വൈദ്യുതി മന്ത്രിയോടും സനീഷ് കുമാർ ജോസഫ് എം എൽ എ ആവശ്യപ്പെട്ട് കത്ത് നൽകി. കത്തിന്റെ പൂർണ്ണരൂപം:
ചാലക്കുടി പുഴയിലെ അണക്കെട്ടുകളിൽ കൂടിയ ജലനിരപ്പാണ് ഇപ്പോൾ ഉള്ളത്. പെരിങ്ങൽകുത്തിനു മുകളിൽ ഉള്ള അഞ്ച് അണക്കെട്ടുകളിൽ കേരള ഷോളയാറിൽ നിലവില്‍ 74 ശതമാനവും, പറമ്പിക്കുളത്ത് 87 ശതമാനവും ജലമുള്ളതായി മനസ്സിലാക്കുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ഡാമുകളില്‍ മുന്‍ വർഷത്തേക്കാൾ വളരെ അധികം ജലം ഇപ്പോൾ ഉണ്ട്. കഴിഞ്ഞ 15 ദിവസമായി പെരിങ്ങല്‍കുത്ത് ഡാം മിക്കവാറും നിറഞ്ഞ സ്ഥിതിയിലാണ്. ശക്തമായ മഴയില്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്നും പുഴയിലേയ്ക്ക് വിടുന്ന വെള്ളത്തിന്റെ അളവ് വന്‍തോതില്‍ കൂട്ടിയത് മൂലം ചാലക്കുടിപ്പുഴയില്‍ ഒറ്റ ദിവസം കൊണ്ട് 6 മീറ്ററോളം ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും കൃഷിയിടങ്ങള്‍ വെള്ളത്തിലാകുകയും പലയിടത്തും റോഡ് ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഓണത്തിനുള്‍പ്പെടെ തയ്യാറായിരുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിക്കുന്നതിനിടയാക്കി. കോടികണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. പുഴയിലേയ്ക്ക് വന്‍തോതില്‍ വെള്ളം ഒഴുക്കി വിടുന്നത് താഴ്ന്ന പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുന്നതും എല്ലാ വര്‍ഷവും ഒന്നിലേറെ തവണ വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കോ മറ്റിടങ്ങളിലേയ്ക്കോ മാറി താമസിക്കേണ്ട അവസ്ഥയിലാണ് നൂറ് കണക്കിന് കുടുംബങ്ങള്‍. ആയതിനാല്‍ സമൃദ്ധമായി മഴ ലഭിക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് 415 അടിയില്‍ താഴെയായി ക്രമീകരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.