Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 19:01 IST
Share News :
കോഴിക്കോട് : മഴക്കെടുതിയാൽ പൊറുതിമുട്ടുന്നവർക്ക് വേണ്ടി ദുരിതാശ്വാസപ്രവർത്തന ശക്തിപ്പെടുത്തണമെന്ന് കേരള നദ് വതുൽ മുജാഹിദീൻ ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
കെ. എൻ. എം കോഴിക്കോട് സിറ്റി കോ ഓഡിനേഷൻ കമ്മിറ്റി തീരദേശത്തെ ദരിദ്രർക്ക് നൽകുന്ന ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട അഞ്ഞൂറ് കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ഈ പ്രവർത്തനം പഞ്ഞമാസങ്ങളിൽ ഇനിയും തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം അതി ഭീകരവും ഭയാനകവുമാണെന്നും അവിടെ ദുരിതമുഖത്ത് സേവന പ്രവർത്തനങ്ങളിൽ ഇതര സംഘങ്ങളോടൊപ്പം ഐ എസ് എം ഈലാഫ് വളണ്ടിയർമാർ സജീവമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇസ്‌ലാമിൽ നിർബന്ധമാണെന്നും അത് ഫലപ്രദമാവാൻ സംഘടിത പ്രവർത്തനങ്ങളുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യ കിറ്റുകൾ ശാഖാ ഭാരവാഹികൾ ഏറ്റു വാങ്ങി. കെ. എൻ. എം ജില്ലാ പ്രസിഡൻറ് മരക്കാരുട്ടി, കുഞ്ഞഹമ്മദ് കോയ, മുഹമ്മദ് നാസർ, നിയാദ്, ഫൈസൽ പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു. ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായ സഹകരണങ്ങൾ നൽകിയവർക്ക് സംഘാടകർ നന്ദി പ്രകാശിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.