Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ ഡി എഫ് ഇനിയും അധികാരത്തിലെത്തിയാൽ യുഡിഎഫിൻ്റെ മുന്നോട്ടുള്ള പോക്ക് ദുഷ്കരം : അഡ്വ. സോണി സെബാസ്റ്റ്യന്‍

14 Aug 2024 11:32 IST

- enlight media

Share News :

ഉദുമ: എല്‍ഡിഎഫ് ഇനിയും അധികാരത്തില്‍ വന്നാല്‍ ഐക്യജനാധിപത്യ മുന്നണിയുടെ മുന്നോട്ടുളള പോക്ക് ദുഷ്കരമായിരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ പറഞ്ഞു. ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 11 നിയമാസഭ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയെന്നും എന്നാൽ കോൺഗ്രസിന് വോട്ടുകൾ കുറഞ്ഞിട്ടില്ലെന്നും അടുത്ത തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ ബൂത്ത്തല പ്രവർത്തനങ്ങൾ ശക്തിപെടുത്തണമെന്നുംഅദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, മുന്‍ എംഎല്‍എ കെ പി കുഞ്ഞികണ്ണന്‍, കെപിസിസി അംഗം ഹക്കീം കുന്നിൽ, യൂഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, മറ്റു ഡിസിസി ഭാരവാഹികളായ വി ആര്‍ വിദ്യാസാഗര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, ഗീതാ കൃഷ്ണന്‍, ധന്യ സുരേഷ്, പി വി സുരേഷ്, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ പ്രസിഡന്റുമാരായ അഡ്വ. ബി എം ജമാല്‍, സാജിദ് മൗവ്വല്‍, യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ പെരിയ, മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍, എ വാസുദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. വി കെ രാമചന്ദ്രന്‍ ക്ലാസ്സെടുത്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ഭാരവാഹികള്‍ക്കു പുറമെ മണ്ഡലം പ്രസിഡന്റുമാരും ക്യാമ്പില്‍ പങ്കെടുത്തു.

Follow us on :

Tags:

More in Related News