Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2024 20:59 IST
Share News :
ഉദുമ ഗ്രാമ പഞ്ചായിലെ യോഗ പഠിതാക്കള്‍ ഇത്തവണയും ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും ഉത്സവമായ ഓണം ആഘോഷിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പന്‍സറിയും ആയൂഷ് യോഗ ക്ലബും സംയുക്തമായി ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ആയൂഷ് യോഗ ക്ലബിലെ യോഗ ഇന്‍സ്ട്രക്ടര്‍ പ്രമോദ് വി പരിശീലനം നടത്തുന്ന നൂറിലധികം പഠിതാക്കളും അവരുടെ കുടുംബാംഗംങ്ങളും ചേര്‍ന്നാണ് ഓണം ആഘോഷിച്ചത്. മനോഹരമായ പൂക്കളവും ഒരുക്കിയായിരുന്നു ആഘോഷങ്ങളുടെ സമാരംഭം. രാവിലെ മുതല്‍ പഠിതാക്കള്‍ക്കും മക്കള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തി. ഉച്ചയ്ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ രമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. പി രതീഷ് മുഖ്യാതിഥിയായി. യോഗ ഇന്‍സ്ട്രക്ടര്‍ പ്രമോദ് വി ക്ക് പഠിതാക്കള്‍ ഓണക്കോടിയും ഉപഹാരവും നല്‍കി. വിജയികള്‍ക്കുളള സമ്മാനഭങ്ങള്‍ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ബിവി മാങ്ങാട്, സൈനബ അബുബക്കര്‍, അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, വി അശോകന്‍, യാസ്മിന്‍ റഷീദ്, ശകുന്തള ഭാസ്‌കരന്‍, ബിന്ദു സുതന്‍ എന്നിവര്‍ സംസാരിച്ചു. മുരളി പളളം സ്വാഗതവും യാഗ ഇന്‍സ്ട്രക്ടര്‍ പ്രമോദ് വി നന്ദിയും പറഞ്ഞു. തുടര്‍ന്ന് തിരുവാതിരയും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. പരിപാടിക്കെത്തിയവര്‍ക്കെല്ലാം ഓണസദ്യയും വിളമ്പി. വൈകുന്നേരം വടംവലി മത്സരത്തോടു കുടി ഓണാഘോഷം പരിപാടികള്‍ സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.