Tue Dec 12, 2023 10:56 PM 1ST

Location  

Sign In

KHRA മൊറയൂർ യൂണിറ്റ് സംഗമവും അംഗങ്ങൾക്ക് റംസാൻ കിറ്റ് വിതരണവും നടത്തി

13 Mar 2025 22:20 IST

Saifuddin Rocky

Share News :


മൊറയൂർ : കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ മൊറയൂർ യൂണിറ്റ് സംഗമവും, അംഗങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണവും ബിസ്മി ഹോട്ടലിൽ വെച്ച് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സി എച്ച് .സമദ് ഉദ്ഘാടനം നിർവഹിച്ചു.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, സർക്കാരിന്റെ ആശാസ്ത്രീയമായ GST നിലപാടും ഈ മേഖലയെ പാടെ തകർക്കുകയാണ്.യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള പാതയോരങ്ങളിലെ അനധികൃത ഭക്ഷണ വില്പനശാലകൾ നിർത്തലാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ്‌ ഷെരീഫ് അധ്യക്ഷത വഹിച്ചു.

ബിസ്മി ബാബു മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വഹാബ് സ്വാഗതവും ട്രഷറര്‍ റെമീസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News