Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തണൽ അയൽ ക്കൂട്ട സംഗമവും, അവാർഡ് ദാനവും നടത്തി.

14 Oct 2024 20:32 IST

UNNICHEKKU .M

Share News :



മുക്കം: ഗോതമ്പറോഡ് തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശരഹിത അയല്‍ക്കൂട്ടായ്മകളുടെ സംഗമവും അവാര്‍ഡ് ദാനവും കാരശ്ശേരി ഗ്രാമപപഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എ.എം.ഐ ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ തണല്‍ പ്രസിഡന്റ് അഷ്‌റഫ് പി. കെ അധ്യക്ഷത വഹിച്ചു. ജീവിതം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തില്‍ ട്രെയിനര്‍ ചാലില്‍ അബ്ദു ക്ലാസെടുത്തു. മികച്ച അയല്‍ക്കൂട്ടമായി നവുശ്ശേരി അയല്‍ക്കൂട്ടം, മികച്ച സെക്രട്ടറി ജസീല കെ.കെ എന്നിവര്‍ക്കുള്ള ഉപഹാരവും, സംഗമംദശവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സാലിം ജീറോഡ്, ഫരീദ, സൈഫുന്നിസ റഷീദ്, ദശിയ മാവായി, ജസീല കെ.കെ, ഷമീമ എന്നിവര്‍ സംസാരിച്ചു. 

ചിത്രം:മികച്ച തണല്‍ അയല്‍ക്കൂട്ടത്തിനുള്ള ഉപഹാരം കാരശ്ശേരി ഗ്രാമപപഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ ഗോതമ്പറോഡ് തണല്‍ അയല്‍ക്കൂട്ടായ്മകളുടെ സംഗമത്തില്‍ നടുവശ്ശേരി അയല്‍ക്കൂട്ടത്തിന് സമ്മാനിക്കുന്നു

Follow us on :

More in Related News