Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി നേർച്ച "സംസ്കാരിക വരവ് " തുടങ്ങി

09 May 2025 23:10 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി :പതിനാലു വർഷത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിക്കുന്ന "കൊണ്ടോട്ടി നേർച്ച"ക്ക് അനുബന്ധമായി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സംഘടിപ്പിക്കുന്ന "സാംസ്കാരിക വരവ് " പരിപാടി അക്കാദമി ചെയർമാൻ ഡോ: ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.

മെയ് 9 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി അക്കാദമിയിൽ സജ്ജീകരിച്ചിട്ടുള്ള കൊണ്ടോട്ടി നേർച്ച ഫോട്ടോ ഗാലറിയിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കും. മെയ് 14ന് സമാപനദിവസം അക്കാദമിയിലെ ചരിത്ര സാംസ്കാരിക മ്യൂസിയം, മലബാർ കലാപം ഫോട്ടോ ഗാലറി എന്നിവയിലേക്ക് സൗജന്യമായി പ്രവേശനം അനുവദിക്കും.

സാംസ്കാരിക വരവിന്റെ ഭാഗമായി ഫോട്ടോ അടിക്കുറിപ്പ് മത്സരം,റീൽസ്/ ഫോട്ടോഗ്രാഫി മത്സരം, ചിത്രരചന മത്സരം., സാംസ്കാരിക സംഗമം പരിപാടികളും അരങ്ങേറും. ഫോട്ടോ ഗാലറി സന്ദർശനത്തിനെത്തുന്നവർക്ക് നറുക്കെടുപ്പ് മുഖേന സമ്മാനങ്ങൾ നൽകുന്ന പരിപാടിയും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും പൊതു ജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ അഭ്യർത്ഥിച്ചു.


ഭാഗ്യകൂപ്പണിലെ വിജയികൾക്കു കൊണ്ടോട്ടി ഫെസ്റ്റ് അമ്യൂസ്മെന്റ് പാർക്ക് സന്ദർശിക്കുന്നതിനു ഫാമിലി പാസ് സമ്മാനം ലഭിക്കും. നേർച്ചയുമായി ബന്ധപ്പെട്ട റീൽസ്, ഫോട്ടോഗ്രാഫി മത്സരങ്ങൾക്ക് 13 ന് വൈകിട്ട് 3 വരെ എൻട്രികൾ അയയ്ക്കാം. ചിത്രരചനാ മത്സരം 12 ന് രാവിലെ 10 മുതൽ അക്കാദമിയിൽ നടക്കും. 14ന് നടക്കുന്ന സാംസ്കാരിക സംഗമത്തിൽ വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. റീൽസും ഫോട്ടോകളും അയയ്ക്കേണ്ട നമ്പർ – 9288021095. ചിത്രരചനയ്ക്കും ഇതേ വാട്സാപ് നമ്പറിൽ രജിസ്റ്റർ ചെയ്യാം.

ഉദ്ഘാടനച്ചടങ്ങിൽ അക്കാദമി അംഗങ്ങളായ പി.അബ്ദുറഹ്മാൻ, ഒ.പി.മുസ്തഫ, കൊണ്ടോട്ടി തങ്ങളുടെ നിയുക്ത സ്ഥാനീയൻ കെ.ടി.കുഞ്ഞുമോൻ തങ്ങൾ, കേരള ഗ്രാമീൺ ബാങ്ക് മലപ്പുറം റീജനൽ മാനേജർ പി.ഡി.ജയറാം, ഗ്രാമീൺ ബാങ്ക് കൊണ്ടോട്ടി ശാഖ മാനേജർ ജി.സന്ധ്യ, അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, കെ.ടി.റഫീഖലി തങ്ങൾ, പള്ളിക്കൽ പഞ്ചായത്തംഗം ലത്തീഫ് കൂട്ടാലുങ്ങൽ, നേർച്ചയുടെ ഉപസമിതി അംഗങ്ങളായ സലീം പുതിയറക്കൽ, ചരിത്രകാരൻ ഡോ.കെ.കെ.മുഹമ്മദ് അബ്ദുൽ സത്താർ കെ.പി.ഹുസൈൻ, മലയാള മനോരമ മലപ്പുറം കോ–ഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ, സർക്കുലേഷൻ വിഭാഗം മേധാവി രഞ്ജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Follow us on :