Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംഘകൃഷിയുടെ വിളവെടുപ്പ് തുടങ്ങി

04 Jan 2025 17:06 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : നഗരസഭയിൽ കുടുംബശ്രീയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തുടങ്ങിയ സംഘകൃഷിയുടെ വിളവെടുപ്പ് തുടങ്ങി. മേലങ്ങാടി മുപ്പത്തി രണ്ടാം വാർഡിൽ എ ടി ബിച്ചിമാൻ തങ്ങളുടെ 55 സെന്റ് സ്ഥലത്താണ് രണ്ടുമാസം മുമ്പ് പച്ചക്കറി കൃഷി ആരംഭിച്ചത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേന നടപ്പാക്കുന്ന സംഘകൃഷിയുടെ ഭാഗമായാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകൾ നൽകി കൊണ്ടോട്ടി കൃഷിഭവൻ പദ്ധതിയുടെ കൂടെ നിന്നു. കഴിഞ്ഞ നവംബർ 19ന് ആണ് വിത്തിട്ടത്. പയർ, വഴുതനങ്ങ, മുളക്, തക്കാളി, പടവലം, വെണ്ട, കയ്പ്പ തുടങ്ങി വിവിധ ഇനം പച്ചക്കറികൾ വിളവെടുപ്പിന് പാകമായിട്ടുണ്ട് . വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ അഷ്‌റഫ്‌ മടാൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സംഘകൃഷി ഭാരവാഹികളായ അനില,ശ്രീദേവി, സീത എന്നിവർ ഉൾപ്പെടെ സംഘകൃഷി അംഗങ്ങളെല്ലാവരും ചടങ്ങിൽ സംബന്ധിച്ചു.

Follow us on :

More in Related News