Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഴയകാല ചരിത്രങ്ങൾ പഠിക്കുന്നതും തലമുറകളിലേക്ക് പകർന്ന് നൽകേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന്...

31 Oct 2025 20:54 IST

MUKUNDAN

Share News :

ഗുരുവായൂർ:കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ ഇന്നിന്റെ നേട്ടങ്ങൾക്കൊപ്പം പഴയകാല ചരിത്രങ്ങൾ പഠിക്കുന്നതും തലമുറകളിലേക്ക് പകർന്ന് നൽകേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ജയൻ.നവീകരിച്ച കണ്ടാണശേരി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പുതിയ ഒ.പി.ബ്ലോക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പഴയകാല പ്രവർത്തകരുടെ 'ഒപ്പം 2025 'എന്ന പരിപാടിയിൽ ചരിത്ര സംവാദം ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ധനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മുൻ പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായ ജെയിംസ് കാട്ടുകാരൻ മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നിവ്യ റെനീഷ്,വിസകന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷക്കീല ഷമീർ,പഞ്ചായത്ത് അംഗങ്ങളായ ജയൻ പാണ്ടിയത്ത്,പി.കെ.അസീസ്,രാജി വേണു,എ.എ.കൃഷ്ണൻ,അഡ്വ.പി.വി.നിവാസ്,ശരത് രാമനുണ്ണി,രമ ബാബു,ജയന്തി ടീച്ചർ,സെബീന റിറ്റോ,ഡോ.വടക്കുമ്പാട് നാരായണൻ,മാധ്യമ സാംസ്കാരിക പ്രവർത്തകൻ ടി.വി.ജോൺസൻ, കൊച്ചു ലാസർ,കെ.എം.ഷെമീന,ഹെൽത്ത് ഇൻസ്പെക്ടർ എൻ.എഫ്.ജോസഫ്,പബ്ലിക്ക് ഹെൽത്ത് നഴ്സ് ഇൻചാർജ്ജ് നിത ശ്രീനി എന്നിവർ അനുബന്ധ പ്രഭാഷണങ്ങൾ നടത്തി.മെഡിക്കൽ ഓഫീസർ കെ. പി.ചിന്താ സ്വാഗതവും,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ് നന്ദിയും രേഖപ്പെടുത്തി.മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ മേജർ പി.ജെ.സ്റ്റൈജു സംവാദത്തിൻ്റെ മോഡറേറ്റർ ആയിരുന്നു.സംവാദത്തിൽ പങ്കെടുത്ത ഏവർക്കും പുരസ്കാരം നൽകി ആദരിച്ചു.പരിപാടിയോടനുബന്ധിച്ച് പുഞ്ചിരി മത്സരവും വാർഡുകളിൽ നിന്ന് തെരെഞ്ഞെടുത്ത കലാപരിപാടികളും വേലൂർ ജീവ ജ്വാല അവതരിപ്പിച്ച 'ഞമ്മടെ പട്ടോള്' എന്ന പ്രത്യേക സംഗീത പരിപാടിയും അരങ്ങേറി. 

Follow us on :