Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2024 10:49 IST
Share News :
ഈരാറ്റുപേട്ട: നഗരത്തിലെ ഗതാഗത പരിഷ്കാരം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ടൗണിലെ നീരിക്ഷണ കാമറകളുടെ സ്വിച്ച് ഓൺ എസ്.എച്ച്.ഒ സുബ്രമണ്യം നിർവഹിച്ചു. പ്രധാനപ്പെട്ട 10 പരിഷ്കാരങ്ങളാണ് പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് നടപ്പാക്കുന്നത്. പരാതികൾ പരിഹരിച്ച് എല്ലാവരുമായും ചർച്ച ചെയ്ത് വേണമെങ്കിൽ തിരുത്തലുകൾ വരുത്തി ഈ മാസം 28 മുതൽ പൂർണമായി നടപ്പാക്കും.
പരാതികളും നിർദേശങ്ങളും ഉണ്ടെങ്കിൽ 25നകം ചെയർപേഴ്സനെയോ നഗരസഭയിൽ നേരിട്ടോ ഓഫിസിലെ നഗരസഭ മെയിലിലോ അറിയിക്കാം. സൈൻ ബോർഡുകളും ബാരിക്കേഡുകളും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാത കൈയേറി കച്ചവടം ചെയ്യുന്നവർക്കെല്ലാം നോട്ടീസ് നൽകി. ഇവർക്ക് എട്ടു ദിവസത്തെ സമയ പരിധി അനുവദിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പാറനാനി ആർക്കേഡിന് സമീപം എ.ടി.എമ്മിന് മുൻവശത്ത് പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തും തൊടുപുഴ ഭാഗത്തേക്ക് പോകുന്ന ബസുകൾ മുട്ടം ജങ്ഷനിലെ വെയ്റ്റിങ് ഷെഡിന് മുന്നിലും പാലാ ഭാഗത്തേക്കു പോകുന്ന ബസുകൾ വടക്കേക്കര ഫോർനാസ് ജ്വല്ലറിക്കു മുന്നിൽ പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തുമാണ് നിർത്തേണ്ടത്.
പാലാ ഭാഗത്തുനിന്നു വരുന്ന ബസുകൾ കുരിക്കൽ നഗർ ഭാഗത്ത് പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് നിർത്തി ആളെ ഇറക്കണം.
തൊടുപുഴയിൽ നിന്നു വരുന്ന ബസുകൾ മുട്ടം ജങ്ഷനിൽ മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്തു നിർത്തി ആളെ ഇറക്കണം. തുടർന്ന് ബസ്സ്റ്റാൻഡിൽ മാത്രം ആളെ കയറ്റി ഇറക്കണം. അതുപോലെ കാഞ്ഞിരപ്പള്ളിയിൽ നിന്നുവരുന്ന ബസുകൾ സിറ്റി സെന്ററിന്റെ ഭാഗത്ത് മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് നിർത്തി ആളെ ഇറക്കണം.
തുടർന്ന് ബസ് സ്റ്റാൻഡിൽ മാത്രം ആളെ കയറ്റി ഇറക്കണം. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഉൾപ്പെടെ ഈ നിയമം ബാധകമാണെന്ന് ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ അറിയിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, നഗരസഭ കൗൺസിലർമാരായ വി.പി. നാസർ, അനസ് പാറയിൽ, ലത്തീഫ് കാരയ്ക്കാട്, പി.എം. അബ്ദുൽ ഖാദർ ,സുനിൽ കുമാർ, എസ്.കെ.നൗഫൽ, ഷൈമ റസാഖ്, ലീന ജെയിംസ്, റിയാസ് വാഴമറ്റം, ഹബീബ് കപ്പിത്താൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.