Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഎംഎസ് പദയാത്ര സംഘടിപ്പിച്ചു

07 Oct 2025 20:49 IST

MUKUNDAN

Share News :

ചാവക്കാട്:ഇടതുസർക്കാരിൻറെ ജനദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘം(ബിഎംഎസ്) പഞ്ചായത്ത്/മുനിസിപ്പൽ തല പദയാത്ര ബ്ലാങ്ങാട് കല്ലുങ്ങൽ ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച യാത്രയുടെ പതാക ബിഎംഎസ് ഗുരുവായൂർ മേഖല വൈസ് പ്രസിഡന്റ് വി.കെ.സുരേഷ് ബാബു ജാഥാ ക്യാപ്റ്റൻ കെ.എ.ജയതിലകനും വൈസ് ക്യാപ്റ്റൻ സനൂപിനും നൽകി ഉദ്ഘാടനം ചെയ്തു.പദയാത്രയുടെ സമാപനം ചാവക്കാട് വസന്തം കോർണറിൽ ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സമിതി അംഗം ടി.സി.സേതുമാധവൻ ഉദ്ഘാടനം ചെയ്തു.ബിഎംഎസ് ഗുരുവായൂർ മേഖല സെക്രട്ടറി പി.കെ.അർമുഖൻ അധ്യക്ഷത വഹിച്ചു.ബിഎംഎസ് മുൻ ജില്ലാ പ്രസിഡൻ്റ് ടി.സി.കൃഷ്ണൻ,വി.കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.ക്ഷേമനിധി പെൻഷൻ 6000 രൂപയാക്കി വർദ്ധിപ്പിക്കുക,മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന പദ്ധതി പുനരാരംഭിക്കുക,തൊഴിലുറപ്പ് തൊഴിലാളികൾക്ക് കേന്ദ്ര വീതത്തിന് തുല്യമായ തുക സംസ്ഥാന സർക്കാരും നൽകി മിനിമം വേദനം ഉറപ്പുവരുത്തുക,സമഗ്രമായ തൊഴിൽനയം പ്രഖ്യാപിക്കുക,മയക്കുമരുന്ന് വ്യാപനം തടയുക,ക്രമസമാധാനം സംരക്ഷിക്കുക,കേന്ദ്ര പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുക,പിൻവാതിൽ നിയമനം അവസാനിപ്പിക്കുക തുടങ്ങി മുപ്പതോളം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന യാത്രയ്ക്ക് കെ.വി.ശ്രീനിവാസൻ,കെ.ടി.മുഹമ്മദ് യൂനസ്,കെ.വി.റാം,ഷിജിത്ത് രാമി,വി.എ.മധു എന്നിവർ നേതൃത്വം നൽകി. 

Follow us on :

More in Related News