Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2025 21:45 IST
Share News :
കൊണ്ടോട്ടി: അധ്യാപകരുടെ കായികശേഷിയും കഴിവും പ്രകടിപ്പിക്കുന്നതിനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനുമായി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എസ് ടി യു)ജില്ലാ കമ്മിറ്റി ജില്ലയിലെ അധ്യാപകർക്കായി മേലങ്ങാടി റിക്സ് അറീനയിൽ വെച്ച് ഫുട്ബാൾ മത്സരം നടത്തി. ഫൈനൽ മത്സരത്തിൽ അരീക്കോട് ഉപജില്ല എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കിഴിശ്ശേരി ഉപജില്ലയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. കെ എസ് ടി യു സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി പി. കെ. എം ഷഹീദ്,നെടിയിരുപ്പു സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.പി. സിദ്ധീഖ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എൻ പി മുഹമ്മദലി, ജനറൽ സെക്രട്ടറി വീരാൻകുട്ടി കോട്ട, ട്രഷറർ കെ എം ഹനീഫ, പി.ഷമീം കാവനൂർ,കെ.പി ഫൈസൽ, കെ.ടി അലവിക്കുട്ടി,സാദിഖലി ചീക്കോട്,
ടി.പി റഷീദ്, ബാബു ശിഹാബ്,കെ.ടി ശിഹാബ്,എ.എം ഷംസുദ്ധീൻ,കെ.അർഷദ് ,
സി .എച്ച്. ഇബ്രാഹിം,കെ.ഫെബിൻ,
സഫ്ദറലി വാളൻ, ജാഫർ വെള്ളേക്കാട്ട്,
പി.കെ സൈതലവി എന്നിവർ സംസാരിച്ചു.
ഫോട്ടോ : കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി അധ്യാപക ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻമാരായ അരീക്കോട് ഉപജില്ല ടീം
Follow us on :
Tags:
More in Related News
Please select your location.