Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 09:48 IST
Share News :
ചിറ്റാരിപ്പിലാക്കൽ:ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ആയിരത്തോളം ഉപഭോക്താക്കളുടെ ആശ്രയമായ എൻ സി പി സി കുടിവെള്ള പദ്ധതി പുനസ്ഥാപിക്കണമെന്നും പദ്ധതി അവതാളത്തിലാക്കിയവരെ
സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്
യുഡിഎഫ് ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ചിറ്റാരി പിലാക്കൽ അങ്ങാടിയിൽ
നടന്ന പ്രതിഷേധ സംഗമം
ജില്ലാ മുസ്ലിംലീഗ് ആക്ടിംഗ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
20 ലക്ഷം രൂപ കുടിശ്ശിക വാട്ടർഅതോറിറ്റിയിൽ അടക്കാത്ത കാരണത്താൽ ഒരു മാസത്തോളമായിപദ്ധതിമുടങ്ങിക്കിടക്കുകയാണ്.കുടിവെള്ള പദ്ധതിക്ക് നേതൃത്വം നൽകുന്ന ഗുണഭോക്തകമ്മറ്റി ഇതുവരെ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് അവതരിപ്പിക്കാനോ
ഇതുമായി ബന്ധപ്പെട്ട് യോഗം കൂടാനോ ഇതുവരെ തയ്യാറായിട്ടില്ല. കണക്കുകൾ ബോധിപ്പിക്കാൻ ബാധ്യസ്ഥരായ
കമ്മറ്റിയിലെ എൽഡിഎഫ്
നേതാക്കളെ സംരക്ഷിക്കാനാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ശ്രമിക്കുന്നതെന്നും ഖാദർ മാസ്റ്റർ കുറ്റപ്പെടുത്തി. കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്നും ബാധ്യതകൾ തീർക്കാൻ പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ട് പണം പിരിക്കണമെന്ന്നാന്നാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
നിർദ്ദേശം നൽകിയതായി ആരോപിച്ചു. ഇതുവരെ പിരിച്ചതിനെ സംബന്ധിച്ച് ഇനി ചോദ്യം ചെയ്യണ്ട എന്ന മട്ടിലാണ് കാര്യങ്ങൾ നീക്കുന്നത്. ക്രമക്കേടുകാരെ സംരക്ഷിക്കുന്ന നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.
കമ്മറ്റി യോഗം കൂടുകയോ വരവ് ചിലവ് കണക്ക് അവതരണമോ ഇല്ലാത്ത കമ്മറ്റി ഗുണഭോക്താക്കൾ നിന്ന് വ്യത്യസ്ഥ രൂപത്തിലാണ് ഭീമമായ പണം ഈടാക്കിയത്. ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേർത്ത് ഓഡിറ്റ് ചെയ്ത കണക്കവതരിപ്പിക്കണമെന്നും ഈപ്രദേശത്ത്കുടിവെള്ളമെത്തിക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധ സംഗമത്തിൽ സംസാരിച്ച നേതാക്കൾ ആവശ്യപ്പെട്ടു .
പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് അധ്യക്ഷത വഹിച്ചു. ഫഹദ് പാഴൂർ സ്വാഗതം പറഞ്ഞു. എൻ.പി. ഹംസ മാസ്റ്റർ, ടി.കെ. സുധാകരൻ ,ടി. വേലായുധൻ, എൻ.എം ഹുസ്സയിൻ, എം.കെ. അജീഷ്,ഇ.പി. വത്സല, ശിവദാസൻ ബംഗ്ലാവിൽ, റഫീഖ് കൂളിമാട് ,ഷാഫി മാസ്റ്റർ കൂളിമാട് പി.ടി.സി. അബ്ദുല്ല മാസ്റ്റർ , ഉമ്മർ വെള്ളലശ്ശേരി ,കുഴിക്കര അബ്ദുറഹിമാൻ, സമദ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. സമദ് പാഴൂർ സ്വാഗതം പറഞ്ഞു. ഇത് സംബന്ധിച്ച് നവമ്പർ 4 ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും ജലവിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യവുമായി രംഗത്തുണ്ട്.
Follow us on :
Tags:
More in Related News
Please select your location.