Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി സോൺ കലോത്സവം നാലാം ദിനം അട്ടിമറി മുന്നേറ്റത്തോടെ മമ്പാട് എം.ഇ. എസ് കോളേജ് ഒന്നാം സ്ഥാനത്ത്

22 Jan 2025 20:56 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി

സി സോൺ കലോത്സവം കലാ'മ

നാലാം ദിനം പിന്നിടുമ്പോൾ

75 വിഭാഗത്തിൽ മത്സരം പൂർത്തിയാകുമ്പോൾ 156

പോയിന്റുമായി മമ്പാട് എം.ഇ. എസ്

കോളേജ് ഒന്നാം സ്ഥാനത്തെത്തി. 139 പോയന്റുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് രണ്ടാം സ്ഥാനത്തേക്ക് വീണു. 128 പോയന്റുമായി പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി മൂന്നാം സ്ഥാനത്താണ്. ആതിഥേയരായ

ഇ. എം.ഇ. എ കോളേജ് കൊണ്ടോട്ടി 65 പോയന്റോടെ നാലാം സ്ഥാനത്തുണ്ട്.

ഇന്ന് 5 വേദികളിൽ 11 വ്യക്തിഗത വിഭാഗങ്ങളും 3 ഗ്രൂപ്പ് ഇനങ്ങളുമായി

14 ഇനം മത്സരം പൂർത്തിയായി.

ഇനി ബാക്കിയുള്ള 21 ഇനത്തിലുള്ള മത്സരത്തോടെ നാളെ കലോത്സവത്തിന് സമാപ്തി കുറിക്കും.


ഫോട്ടോ : മാർഗം കളി ഒന്നാം സ്ഥാനം നേടിയ എം ഇ എസ് കോളേജ് മമ്പാട് ടീം

Follow us on :

More in Related News