Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല സമരത്തിന് നേരെ ആക്രമം നടത്തിയ പോലീസ് കാർക്കെതിരെ നടപടി എടുക്കുക: വെൽഫയർ പാർട്ടി

07 Mar 2025 21:44 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:പുറക്കാമലയിൽ കരിങ്കൽ ഖനനം നടത്തുന്നതിരെ നാട്ടുകാർ സമാധാനപരമായി നടത്തുന്ന സമരത്തിന് നേരെ പോലീസ് അതിക്രമം കാണിക്കുകയും കുട്ടികളോടക്കം മൃഗീയമായ രീതിയിൽ പെരുമാറുകയും ചെയ്യുന്ന പോലിസ് നടപടിയിൽ വെൽഫയർ പാർട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.ഒത പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കുന്ന ഖനന മാഫിയക്കെതിരെ ജനകീയ സമരം നടത്തുന്നവരെ മർദ്ദിക്കുകയും ജയിലിലടക്കുകയും ചെയ്യുന്ന പോലിസ് രാജ് അവസാനിപ്പിക്കണമെന്നും ഖനന മാഫിയക്ക് ഒത്താശ ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം നാട്ടുകരോടൊപ്പംശക്തമായി പ്രതിരോധിക്കുമെന്നും യോഗത്തിൽ തിരുമാനിച്ചു. പീഡനത്തിന് ഇരയായ വിദ്യാത്ഥിയുടെ വീട് പാർട്ടി നേതാക്കൾ സന്ദർശിച്ചു. കുറ്റകാരായ പോലീസ്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുനേതാക്കൾ ആവശ്യപെട്ടു.മണ്ഡലം പ്രസിഡന്റ് എം ടി.അഷറഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽഅമിൻ മുയിപ്പോത്ത് , എം.കെ. ഖാസിം, സൽമാൻ മാസ്റ്റർ, വി.യം. മൊയ്തു, വി.പി.അസീസ്വിയം നൗഫൽ, സിറാജ് മേപ്പയ്യൂർ, മുജാഹിദ് മേപ്പയ്യൂർ, റൈഹാനത്ത് അരിക്കുളം എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News