Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല കളത്തിൽ ഭഗവതി ക്ഷേത്രത്തിൽ 34-മത് പ്രതിഷ്ഠാ ദിനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

02 Feb 2025 21:53 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല കളത്തിൽ ഭഗവതി ക്ഷേത്രത്തിൽ 34-മത് പ്രതിഷ്ഠാ ദിനം വിവിധ പരിപാടികളോടെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതി ഹോമം,നവഹം,പഞ്ചഗവ്യം,കലശാഭിഷേകം,ഉഷപൂജ,നടയ്ക്കൽ പറവെപ്പ്,നാഗപൂജ,ദമ്പതി രക്ഷസ് പൂജ,മറ്റുംവിശേഷാൽ പൂജകളും നടന്നു.ക്ഷേത്രം തന്ത്രി ചേറ്റുപുഴ അഭേദാനന്ദാശ്രമം മഠാധിപതി വിശ്വവേശ്വരാനന്ദ സരസ്വതി സ്വാമികൾ മുഖ്യകാർമ്മികത്വം വഹിച്ചു.പരപ്പിൽ വേലായുധൻ ആൻഡ് പാർട്ടിയുടെ ചെണ്ടമേളവും,വേലൂർ രാജൻ ആൻഡ് പാർട്ടിയുടെ തിറയും,പേരകം അശോകൻ ആൻഡ് പാർട്ടിയുടെ നാഗസ്വരവും(ഗൾഫ് കമ്മിറ്റി),പഞ്ചവാദ്യം,പൂതൻ,നാടൻ കലാരൂപങ്ങൾ എന്നിവ അകമ്പടിയായി.വൈകിട്ട് മണത്തല പനയ്ക്കൽ ശ്രീകന്യകാ മഹേശ്വരി ക്ഷേത്രത്തിൽ നിന്നും പൂത്താലം എഴുന്നെള്ളിപ്പ്,പറയെടുപ്പ്,ദീപാരാധന,അത്താഴപൂജ,ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ നിന്നും താലം എഴുന്നള്ളിപ്പും ഉണ്ടായിരുന്നു.രാത്രി 9 മണിക്ക് പെരിങ്ങോട്ടുകര സുനിൽ ആൻഡ് പാർട്ടിയുടെ ഭഗവതി കളമെഴുത്ത് പാട്ടും നടന്നു.അന്നദാനവും ഉണ്ടായിരുന്നു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News